സിന്ധ്: പാകിസ്താനിലെ ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രദേശത്തെ ഇമ്രാൻ ഖാൻ തീർത്തും അവഗണിച്ചെന്നും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നുമാണ് പരാതി. വിദ്യാഭ്യാസ- തൊഴിൽകാര്യ മന്ത്രി സയീദ് ഗാനിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സിന്ധ് പ്രവിശ്യയെ കാലങ്ങളായി അവഗണിച്ചാണ് പാക് ഭരണകൂടം നീങ്ങുന്നത്. കൊറോണ ബാധയും വ്യാപകമായതോടെ പ്രദേശം തീർത്തും ദുരിതത്തിലായിരിക്കുകയാണ്. സാമ്പത്തികമായ യാതൊരു സഹായവും പ്രദേശത്തിന്റെ സംരക്ഷണത്തിനായി നൽകുന്നില്ല. ജനങ്ങളെല്ലാം കഷ്ടപ്പാടിലാണ്. ആരോഗ്യരക്ഷയുടെ കാര്യത്തിലും അന്താരാഷ്‌ട്ര സഹായങ്ങൾ ലഭിച്ചിട്ടും സിന്ധ് പ്രവിശ്യക്ക് ലഭ്യമാക്കിയില്ലെന്നും ഗാനി പറഞ്ഞു.
കൊറോണ ബാധ രണ്ടാം ഘട്ടം രൂക്ഷമായതോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവിശ്യാ ഭരണകൂടം പൂട്ടിച്ചു. പ്രവിശ്യയിലൊട്ടാകെ 25,356 കൊറോണ ബാധിതരാണ് നിലവിലുള്ളത്. മരണം 302 ആയെന്നാണ് ഔദ്യോഗിക കണക്ക്.
















Comments