പാലക്കാട് : ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച. പാലക്കാട് നഗരസഭയിലാണ് തലകീഴായി ഡി വൈ എഫ് ഐ പതാക കെട്ടിയത് . ഇന്ത്യൻ ദേശീയ പതാക ഉയർത്തുക എന്ന എല്ലാ മാനദണ്ഡങ്ങളെയും അവഗണിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രവർത്തി.
പാലക്കാട് നഗരസഭയ്‌ക്ക് മുകളില്‍ കയറിയ ഡിവൈഎഫ്‌ഐ പ്രതിഷേധക്കാര്‍ തലകീഴായി ദേശീയ പതാകയുടെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ആണ് യുവമോർച്ച പരാതി നൽകിയത്.യുവമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.
ഇന്ത്യൻ പതാക നിയമത്തിൽ പറയുന്ന ചില മാനദണ്ഡങ്ങളെ ബോധപൂർവ്വം അവഗണിച്ചായിരുന്നു ഡിവൈഎഫ് ഐയുടെ പതാക കെട്ടൽ . മനപ്പൂർവ്വം ദേശീയപതാകയെ നിലത്തോ, വെള്ളത്തിലോ, നിലത്തുതട്ടും വിധത്തിൽ കെട്ടാനോ പാടില്ല ,ദേശീയപതാക തകരാറ് ഉണ്ടാക്കുന്ന വിധത്തിൽ കെട്ടരുത് എന്നീ നിയമങ്ങൾ പാലിച്ചല്ല ഡി വൈ എഫ് ഐ പതാക ഉയർത്തിയതെന്നും ആരോപണമുണ്ട്.
















Comments