മലപ്പുറം: മലപ്പുറത്ത് ആഘോഷപ്രകടനത്തിനിടെ വീടിനു മുന്നിൽ വാഹനങ്ങൾ നിർത്തി ഹോണടിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സിപിഎം നേതാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. ഹോണടി ശബ്ദം സഹിക്കാനാവാതെ വീട്ടിലെ ചെറിയ കുട്ടി ചെവിപൊത്തി നിൽക്കുന്ന കാഴ്ചയും വീഡിയോയിൽ കാണാം. ഇവിടെ വന്ന് ഹോണടിക്കുന്നതെന്തിനാ , വീടിനു മുന്നിൽ നിർത്തിയിട്ട് ഹോണടിക്കേണ്ട ആവശ്യമില്ലെന്നും വീട്ടുകാരി നേതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.
വീട്ടിനു മുന്നിൽ നിന്ന് ഹോണടിച്ച് ശല്യം ചെയ്യല്ലേ എന്ന് പറയുന്ന സ്ത്രീയോട് വളരെ മോശമായാണ് സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്. പിന്നീട് ആഘോഷ പ്രകടനത്തിലെ മുഴുവൻ വാഹനവും വീട്ടിനു മുന്നിൽ നിർത്തി ഹോണടിച്ച് ശല്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. ജ്ജ് ഒരു പെണ്ണാണ്, അധികം സംസാരിക്കേണ്ട എന്നാണ് സഖാക്കളുടെ ഭീഷണി. വീട്ടിനു മുന്നിൽ വെച്ച് ഹോണടിച്ച് നീ എന്തു ചെയ്യുമെടി എന്നാണ് നേതാക്കളുടെ ചോദ്യം. മലപ്പുറം ജില്ലയിൽ ആണ് സംഭവം.
തദ്ദേശ ഭരണ തെരഞ്ഞടുപ്പിലെ പരാജയമോ വിജയമോ അല്ല സിപിഎം ആഘോഷിക്കുന്നതും ചർച്ചയാക്കുന്നതും. പതിവു ശൈലിയിൽ സംസ്ഥാനത്തൊട്ടാകെ അക്രവും ഭീഷണിയും ആയി സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്.
Comments