തിരുവനന്തപുരം : സത്യം തെളിയാൻ താനൊരു നിമിത്തം മാത്രമെന്നാണ് അഭയക്കേസിൽ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നത് . അഭയ കേസിൽ ഇടപെട്ടതിന്റെ പേരിൽ തന്നെ ഇല്ലായ്മ ചെയ്യാൻ പോലും ശ്രമമുണ്ടായെന്നും ജോമോൻ പറയുന്നു .
‘ ജീവിതാഭിലാഷം പൂര്‍ത്തിയായി. ഇനി നാളെയോ ഇന്നോ മരിച്ചാലും എനിക്ക് കുഴപ്പമില്ല. ഇത് എല്ലാവരുടെയും പോരാട്ടത്തിന്റെ വിജയമാണ്. ഞാൻ ഒരു നിമിത്തം മാത്രം. പണവും സ്വാധീനവും വില പോകില്ലെന്നാണ് വിധി തെളിയിക്കുന്നത്. കുറ്റത്തിന് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ‘ അഭയ കേസിൽ സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
നീണ്ട 28 വര്‍ഷക്കാലം സിസ്റ്റർ അഭയയ്ക്ക് നീതിയ്ക്കു വേണ്ടി നിയമപോരാട്ടം നടത്തിയത് അഭയ ആക്ഷൻ കൗൺസിൽ അധ്യക്ഷനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു.
Comments