ഗോരഖ്പൂർ: ഗോരഖ്പൂർ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഹർക്കത്- ഉൾ-ജിഹാദ്-ഇസ്ലാമി നേതാവ് താരിഖ് ഖ്വാസ്മിയെയാണ് ശിക്ഷിച്ചത്.താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന നാലാമത്തെ കേസ്സാണിത്.
. വിവിധ കേസ്സുകളിലായി ബാരാബങ്കി ജയിലിൽ ശിക്ഷിക്കപ്പെട്ട് കിടക്കുകയാണ് താരിഖ്. സമാജ് വാദി പാർട്ടി അഖിലേഷ് യാദവ് മുഖ്യമന്ത്രിയാരിക്കെ ഗോര്ഖ് പൂർ കേസ്സ് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഇരുപത്തിമൂന്ന് സാക്ഷികളെ വിസ്തരിച്ച കേസ്സിൽ സെഷൻസ് ജഡ്ജ് നരേന്ദ്ര കുമാർ സിംഗാണ് വിധി പ്രസ്താവിച്ചത്. യുനാനീ ഡോക്ടറെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടാണ് താരിഖ് ഖ്വാസ്മി ഇസ്ലാമിക ഭീകര പ്രവർത്തനം നടത്തിക്കൊണ്ടിരുന്നത്. 2007 മെയ് 22നാണ് ഗോരഖ്പൂരിൽ മൂന്ന് സ്‌ഫോടനങ്ങൾ നടന്നത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയും ഹുജിയും ആണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനിടെ ഖ്വസ്മിക്കൊപ്പം ഖാലിദ് മുജാഹിദ് എന്നയാളെ പിടികൂടിയിരുന്നു. 2013ൽ ഖാലിദ് ലഖ്‌നൗ ജയിലിൽ വെച്ച് മരണപ്പെട്ടു. പിന്നീട് പിടിക്കപ്പെട്ട സൽമാൻ, സൈഫ്, മിർസ എന്നിവരും ജയിലിലാണ്.
















Comments