പാകിസ്താൻ കൂടുതൽ പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം കുത്തനെ വെട്ടിക്കുറച്ച് ചൈന

Published by
Janam Web Desk

ഇസ്ലാമാബാദ്: പാകിസ്താന്റെ കഴിവ് കേട് മുതലെടുക്കുന്ന ചൈന സാമ്പത്തിക സഹായം വെട്ടികുറയ്‌ക്കാൻ തീരുമാനിച്ചതായി സൂചന. ചൈനയ്‌ക്കും പാകിസ്താനും ഇടയിലുള്ള സാമ്പത്തിക വാണിജ്യ ഇടനാഴിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചൈന പിന്നോട്ട് പോകുന്നത്. പാകിസ്താനെ സഹായിക്കുന്നകാര്യത്തിൽ ചൈന മെല്ലെപോക്കിലാണ്. അന്താരാഷ്‌ട്ര ഏജൻസികളുടെ നിയന്ത്രണങ്ങൾ പാകിസ്താനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇമ്രാൻ ഭരണം അസ്ഥിരമാകുന്നതും പ്രതിപക്ഷം കരുത്തുനേടുന്നതും മറ്റ് രാഷ്‌ട്രീയ കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിർത്തിയിലൂടെ ഹിമാലയൻ മലനിരകളിൽ ചൈനയ്‌ക്കും പാകിസ്താനും തമ്മിലുള്ള ഹൈവേ നിർമ്മാണമാണ് വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നത്. ഇന്ത്യക്കെതിരായ ചൈനയുടെ സൈനിക നീക്കത്തിനും ഉപയോഗപ്പെടുത്തുന്നതരത്തിലേക്ക് സഹായം ചെയ്യുന്നതും പാകിസ്താനാണ്. ഇക്കണോമിക് കോറിഡോറിലെ സുരക്ഷ കഴിഞ്ഞ വർഷം പൂർണ്ണമായും പാക്‌സൈന്യം ഏറ്റെടുത്ത് ചൈനയുടെ വിശ്വാസ്യത നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചൈന പുനർവിചിന്തന തന്ത്രം പയറ്റുന്നു എന്നാണ് സൂചന. സാമ്പത്തിക സഹായം വെട്ടിക്കുറയ്‌ക്കലാണ് ചൈന നടത്തുന്നത്.

സാമ്പത്തികമായി ചൈന നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയാണ് പാകിസ്താനെ മുന്നോട്ട് നയിക്കുന്നത്. 50,000 ലക്ഷം കോടിയുടെ 2016ൽ നൽകിയ സഹായം കഴിഞ്ഞ വർഷം കുത്തനെ കുറഞ്ഞ് 30,000 കോടിയിലേക്ക് എത്തിയത് ചൈനയുടെ പിൻവാങ്ങലായാണ് കണക്കുകൂട്ടുന്നത്. നേരിട്ട് ചൈന നടത്തുന്ന സ്ഥാപനങ്ങളിലേക്ക് മാത്രമാണ് നിലവിൽ മുതൽമുടക്ക് നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ബോസ്റ്റൺ സർവ്വകലാശാലയാണ് സാമ്പത്തിക രംഗത്തെ ചൈനയുടെ നീക്കം വിലയിരുത്തിയത്.

Share
Leave a Comment