തയ്യാറാക്കാം സ്വാദിഷ്ടവും, ആരോഗ്യകരവുമായ നെല്ലിക്ക കറി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

തയ്യാറാക്കാം സ്വാദിഷ്ടവും, ആരോഗ്യകരവുമായ നെല്ലിക്ക കറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2021, 10:42 pm IST
FacebookTwitterWhatsAppTelegram

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. ഔഷധ ഗുണങ്ങള്‍ ഏറെയാണെങ്കിലും പച്ചനെല്ലിക്ക കഴിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി അച്ചാറിട്ടും ഉപ്പിലിട്ടുമെല്ലാം നാം നെല്ലിക്ക കഴിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക കൊണ്ട് ഒരു കറി ഉണ്ടാക്കിയാലോ …വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു നെല്ലിക്ക കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനായി ആദ്യം പത്ത് നെല്ലിക്ക എടുത്ത് നന്നായി കഴുകി കുരു കളഞ്ഞ് കഷണങ്ങളാക്കി അരിഞ്ഞു വയ്‌ക്കുക. അതിലേയ്‌ക്ക് കാല്‍ ടീസ്പൂണ്‍ ഉപ്പും ,അര ടീസ്പൂണ്‍ മുളകുപൊടിയും, കാല്‍ ടീസ്പൂണ്‍ വിനിഗറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പത്ത് മിനിറ്റ് മസാല പിടിക്കാനായി മാറ്റിവെക്കുക.

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു സ്പൂണ്‍ ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി, ചെറിയ ഉള്ളി അരിഞ്ഞത് ഒരു പിടി, രണ്ട് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇത് നന്നായി മൂത്തുവരുമ്പോള്‍ ഇതിലേയ്‌ക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ,അര ടീസ്പൂണ്‍ മുളകുപൊടി ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേയ്‌ക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്ത് കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

നന്നായി തിളച്ച ശേഷം പിന്നീട് അഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക. ആ സമയം ഒരു കപ്പ് തേങ്ങയും മൂന്ന് ചെറിയ ഉള്ളിയും രണ്ട് പച്ചമുളകും ഒരു നുള്ള് ജീരകവും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അഞ്ച് മിനിറ്റിനു ശേഷം അതിലേക്ക് ചേര്‍ത്ത് അരച്ച തേങ്ങ ചേര്‍ത്ത് കൊടുക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം വെളിച്ചെണ്ണയില്‍ കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും ചേര്‍ത്ത് താളിക്കുക. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ നെല്ലിക്ക കറി തയ്യാറായിക്കഴിഞ്ഞു. ചപ്പാത്തിക്കും, ചോറിനും ഒപ്പം കഴിയ്‌ക്കാവുന്ന ഈ കറി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.

Tags: healthy food
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies