ഹോങ്കോംഗ്: ചൈന അടിച്ചേൽപ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി പിടികൂടി ചൈനീസ് സേന. ഹോങ്കോംഗിൽ പ്രതിഷേധക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ കടന്നാണ് കൂട്ട അറസ്റ്റ് നടത്തിയത്. വിവിധ ഘട്ടങ്ങളിലായി നടന്നു വരുന്ന ചെറു സമരങ്ങളിൽ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് ജയിലിലാക്കുന്നതിന് പുറകേയാണ് കൂട്ട അറസ്റ്റും നടത്തിയിരിക്കുന്നത്. ആകെ 53 പേരെയാണ് ഒരുമിച്ച് പിടികൂടിയത്. ആയിരം സൈനികരാണ് കേന്ദ്രം വളഞ്ഞത്.
ചൈനക്കെതിരെ അതിനിഗൂഢമായ നീക്കങ്ങൾ നടത്തുന്നുവെന്നാണ് ഹോങ്കോംഗ് സെക്യൂരിറ്റി സെക്രട്ടറി അറിയിച്ചു. ചൈനയുടെ അഖണ്ഡതയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ ഇല്ലാതാക്കുന്ന നടപടി മാത്രമാണ് നടത്തുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ ചൈന ആർക്കെതിരേയും കറുത്ത നിയമം പ്രയോഗിക്കാൻ ദേശീയ സുരക്ഷാ നിയമം ദുരുപയോഗിക്കുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് അറസ്റ്റെന്ന് ആംനസ്റ്റി ഇന്റർ നാഷണൽ ആരോപിച്ചു.
ചൈനയുടെ നീക്കത്തിനെതിരെ അമേരിക്കയുടെ നിയുക്ത വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി. ഒപ്പം സുരക്ഷാ ഉപദേശക സമിതിയിലെ സെനറ്റർ ബെൻ സാസ്സേയും ചൈനയെ വിമർശിച്ചു.
















Comments