ഹോങ്കോംഗ്: ചൈനയുടെ ഹോങ്കോംഗിലെ നടപടികൾ കടുക്കുന്നു. ബ്രിട്ടീഷ് പാസ്സ്‌പോർട്ട് ഭരണകൂടത്തിനെ ഏൽപ്പിക്കാത്തതിന്റെ പേരിൽ മുൻ മന്ത്രിയും നിലവിലെ പാർലമെന്റംഗ വുമായ വ്യക്തിയെ ചൈന അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികളെ സഹായിക്കുകയും ചൈനക്കെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നു എന്നുമാണ് ആരോപിച്ചിരിക്കുന്ന കുറ്റം.
എം.പിയായ വൂ ചീ വായിയെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. 58കാരനായ വൂ ഹോങ്കോംഗിൽ നല്ല ജനസമ്മതിയുള്ള നേതാവുകൂടിയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള വൂ നാടുവിടാതിരിക്കാനാണ് ചൈന ശ്രമിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം ചൈനയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ച് ഒരുമിച്ച് കൂടിയ 53പേരെ പിടികൂടിയതിതിൽ വൂവും ഉൾപ്പെട്ടിരുന്നു. ഇതിനെതുടർന്നാണ് ബ്രിട്ടീഷ് പാസ്സ്‌പോർട്ട് കണ്ടുകെട്ടാൻ തീരുമാനിച്ചത്. അതിന് വഴങ്ങാതെ വന്നതോടെയാണ് അറസ്റ്റ് ഔദ്യോഗി കമായി രേഖപ്പെടുത്തിയത്.
















Comments