വാഷിംഗ്ടൺ: രാഷ്‌ട്രീയ രംഗത്തെ അസ്വസ്ഥതകളുണ്ടാക്കിയ പാർലമെന്റിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ അണികളെ പ്രകോപിപ്പിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് പോംപിയോ നിശബ്ദനായി. രാഷ്‌ട്രീയ രംഗത്തെ നീറുന്നതിനിടയിലും പ്രതിരോധ രംഗത്ത് പകരക്കാരനായ ഉദ്യോഗസ്ഥനുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി . ഇന്നലെയാണ് നിലവിലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈഡന്റെ ഭരണത്തിൽ സ്ഥാനമേൽക്കുന്ന ആന്റണി ബ്ലിങ്കനെ സന്ദർശിച്ചത്.
സ്റ്റേറ്റ് സെക്രട്ടറിയേറ്റെന്ന അമേരിക്കയുടെ വിദേശ-ആഭ്യന്തര വകുപ്പുകളുടെ ആസ്ഥാനത്തേക്കാണ് പോംപിയോയുടെ പകരക്കാരനായി ബ്ലിങ്കനെത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷവും ആഗോളതലത്തിൽ പോംപിയോ യാത്രകൾ തുടർന്നിരുന്നു. വിദേശരാജ്യങ്ങളുമായുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ ആധിപത്യം തകർക്കാനുള്ള അമേരിക്കയുടെ ശ്രമം തുടരുകയാണ്. അതേസമയം അഫ്ഗാൻ മേഖലയിൽ നിന്നും ട്രംപ് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സമയം മാർച്ച് മാസം തീരുകയാണ്. നിർണ്ണായകമായ രണ്ടു മേഖലകളിലേയും അമേരിക്കൻ സാന്നിദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ബൈഡന്റെ കീഴിലെ പുതിയ ഭരണകൂടത്തിന് വെല്ലുവിളിതന്നെയാണ്.
















Comments