തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, യുണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട കോടതി വിധി പറയാൻ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
പദ്ധതിയ്ക്കായി കരാറ് കമ്പനിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്നാണ് സർക്കാർ വാദം. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിച്ച് കൈമാറണമെന്നാണ് കരാർ. കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകും.
വാദത്തിനിടെ ഭൂമി കൈപ്പറ്റിയതിന് രേഖയുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
Comments