ദോഹ* മൂന്നരവര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ അബു സംറയിലെ സൗദി-ഖത്തര്‍ അതിര്‍ത്തികവാടത്തിലൂടെ കടന്നുപോയത് 930 വാഹനങ്ങള്‍. ഇതില്‍ 835 വാഹനങ്ങള്‍ ഖത്തറില്‍ നിന്നു പുറത്തേക്കു പോയപ്പോള്‌് 95 വാഹനങ്ങളാണ് രാജ്യത്തിനുള്ളിലേക്കു പ്രവേശിച്ചതെന്ന് ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്‌റ്റംസ് അറിയിച്ചു.
കൊറോണയുടെ പശ്‌ചാത്തലത്തില്‍ അതിര്‍ത്തി കവാടത്തില്‍ വിശദപരിശോധന നടത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ലാന്‍ഡ് കസ്‌റ്റംസ് അഡ്‌മിനിസ്‌ട്രേഷന്‍ ട്വീറ്റ് ചെയ്‌തു.
Comments