ന്യൂഡൽഹി : അയോദ്ധ്യയിലെ ശ്രീരാമജന്മസ്ഥാനിൽ ഉയരുന്ന ഭവ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് സംഭാവന നൽകി ഭാരതത്തിന്റെ പ്രഥമ പൗരൻ. അഞ്ച് ലക്ഷത്തി ഒരുനൂറു രൂപയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാമക്ഷേത്രത്തിന് നൽകിയത്. രാമക്ഷേത്ര നിർമ്മാണകമ്മിറ്റി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രഥമ പൗരനെ സമീപിച്ചതെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ് അലോക് കുമാർ പറഞ്ഞു. രാഷ്ട്രപതി സംഭാവന നൽകി സമർപ്പണ പരിപാടിക്ക് തുടക്കമിട്ടുവെന്നും അലോക് കുമാർ വ്യക്തമാക്കി.
മകര സംക്രാന്തിയോട് അനുബന്ധിച്ച് വിപുലമായ സംഭാവന സ്വീകരിക്കൽ പരിപാടിക്കാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തുടക്കമിട്ടത്. ഫെബ്രുവരി 27 വരെയാണ് ഇതുമായി ബന്ധപ്പെട്ട സമ്പർക്കം നടക്കുക. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
Comments