ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നാല് മത്സരങ്ങൾ. പ്രമുഖ ടീമായ ചെൽസി ഇന്ന് ഫുൾഹാം തട്ടകത്തിലിറങ്ങും. മറ്റ് മത്സരങ്ങളിൽ വൂൾവ്സ് വെസ്റ്റ് ബ്രോമിനോടും വെസ്റ്റ് ഹാം ബേൺലിയോടും ഏറ്റുമുട്ടും. നാലാം മത്സരം ലീഡ്സും ബ്രൈറ്റണും തമ്മിലാണ്.
ഫുൾഹാമിനെതിരെ ചെൽസിക്കാണ് മുൻതൂക്കം. പരിക്കാണ് ഫുൾഹാമിന് വിനയാകുന്നത്. ക്യാപ്റ്റൻ ടോമി കേർണേയ്കിന് കാൽമുട്ടിൽ പരിക്കേറ്റിരിക്കുകയാണ്. ഒപ്പം അലക്സാണ്ടൻ മിത്രോവിച്ചും എൻഗോളോയും കളിക്കാനില്ല.
കഴിഞ്ഞ മത്സരങ്ങളിലെ ആറിൽ നാലും തോറ്റ ചെൽസി പക്ഷെ കരുത്തരുടെ നിരയാണ്. ബെൻ ചിൽവെൽ, റീസ് ജെയിംസ്, കല്ലും ഒഡോയ്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർ ഫുൾഹാമിന് വലിയ വെല്ലുവിളിതന്നെ സമ്മാനിക്കും.
Comments