കാബൂൾ: അഫ്ഗാനിൽ ഭീകരാക്രമണത്തിൽ രണ്ടു വനിതാ ജഡ്ജിമാർ കൊല്ലപ്പെട്ടു. കോടതിയിലേക്ക് പോകുംവഴിയാണ് ഭീകരർ വനിതാ ജഡ്ജിമാരായ രണ്ടു പേർക്ക് നേരെ വെടിയുതിർത്തത്. ഇവർക്കൊപ്പം ഒരു കോടതി ജീവനക്കാരിയും വധിക്കപ്പെട്ടു. ഡ്രൈവർമാർക്കും സമീപത്തുണ്ടായിരുന്ന രണ്ടു പൗരന്മാർക്കും പരിക്കേറ്റതായി അഫ്ഗാൻ സേന അറിയിച്ചു.
അഫ്ഗാൻ തലസ്ഥാന നഗരത്തിൽ ഭരണാധികാരികൾക്കും മറ്റ് പ്രമുഖ ഉദ്യോഗസ്ഥർക്കും നേരെ നടക്കുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയാണ് ഇന്ന് ഉണ്ടായത്. രാവിലെ 8.30നാണ് ഭീകരർ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. വധിക്കപ്പെട്ട ജഡ്ജിമാരുടെ പേര് വിവരം പുറത്തു വന്നിട്ടില്ല. അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല. അമേരിക്കൻ സൈന്യം പിന്മാറാനുള്ള നീക്കം വേഗത്തിലാക്കിയ പശ്ചാത്തലത്തിൽ ഭീകരരാക്രമണം കൂടുതൽ ശക്തമാക്കുന്നു എന്നാണ് സൂചന.
















Comments