ബാങ്കോക്ക്: തായ്‌ലാന്റിൽ സ്ത്രീക്ക് 43 വർഷം തടവ് ശിക്ഷ. രാജഭരണത്തിനെതിരായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിയെന്ന പേരിലാണ് അറസ്റ്റിലായത്. മുൻ സർക്കാർ ഉദ്യോഗസ്ഥയായ ആൻചാനിനെയാണ് തായ്‌ലന്റ് ഭരണകൂടം 2015ൽ ജയിലിലാക്കിയത്. ശിക്ഷാ കാലാവധി 87 വർഷം എന്നത് 43 ആക്കി കുറയ്‌ക്കുകയാണ് ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ തായ്‌ലാന്റിലെ രാജകുടുംബത്തിനെതിരെ അപകീർത്തികരമായി പോസ്റ്റ് ഇട്ടു എന്നതാണ് കുറ്റമായി കണ്ടെത്തിയത്.
എന്നാൽ തനിക്ക് വന്ന ഒരു ഓഡിയോ മെസേജ് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. ഓഡിയോ സന്ദേശത്തിലെ ഉള്ളടക്കം രാജകുടുംബത്തെ വിമർശിക്കു ന്നതാണെന്ന് അറിയില്ലായിരുന്നെന്നും ആൻചാൻ മാപ്പപേക്ഷയിൽ വ്യക്തമാക്കി. ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കേയാണ് ആൻചാൻ 2015ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്.
പിന്നീട് മാപ്പ് അപേക്ഷ പരിഗണിച്ച് 43 വർഷമാക്കി ചുരുക്കുകയാണ് നിലവിൽ ചെയ്തിരി ക്കുന്നത്. തായ്‌ലാന്റിൽ രാജാവിനേയോ രാജ്ഞിയേയോ അവരുടെ പിന്മുറക്കാരേയോ അപമാനിക്കുന്നത് കൊടിയ കുറ്റമാണ്. മൂന്ന് വർഷം മുതൽ 15 വർഷം വരെ ഓരോ കുറ്റത്തിനും തടവ് ശിക്ഷ ലഭിക്കും.
Comments