വയറു നിറയെ ഭക്ഷണം കഴിക്കൂ, സമ്മാനം നേടൂ; റോയൽ എൻഫീൽഡ് സ്വന്തമാക്കാൻ ഇതാ ഒരു അടിപൊളി മാർഗം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയറു നിറയെ ഭക്ഷണം കഴിക്കൂ, സമ്മാനം നേടൂ; റോയൽ എൻഫീൽഡ് സ്വന്തമാക്കാൻ ഇതാ ഒരു അടിപൊളി മാർഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

പൂനെ: റോയൽ എൻഫീൽഡ് സ്വന്തമാക്കുകയെന്നത് നമ്മളിൽ പലരുടെയും സ്വപ്‌നമാണ്. പക്ഷെ ജീവിത സാഹചര്യങ്ങളാൽ എല്ലാവർക്കും അതിന് കഴിയണമെന്നില്ല. റോയൽ എൻഫീൽഡ് സ്വന്തമാക്കാനായി ഒരു അടിപൊളി മാർഗം ആവിഷ്‌ക്കരിച്ചിരിക്കുകയാണ് പൂനെയിലെ ഒരു ഹോട്ടൽ. സംഭവം എന്താണെന്നല്ലേ. വയറു നിറയെ ഭക്ഷണം കഴിച്ചാൽ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കാം.

പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഇത്തരമൊരു മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ ഹോട്ടലിലെ ഒരു വലിയ ‘നോൺ വെജ് മീൽസ് താലി’കഴിച്ചു തീർക്കുന്നവർക്ക് 1.65 ലക്ഷം രൂപ വില വരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് സൗജന്യമായി നൽകുമെന്നാണ് വാഗ്ദാനം. മീൽസ് താലി എന്നു കേൾക്കുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും നാല് കിലോയോളം വരും ഇതിലെ ഭക്ഷണം. ഇത് ഒരു മണിക്കൂർ കൊണ്ട് കഴിച്ചു തീർക്കുന്നവരാണ് വിജയികൾ.

മട്ടൻ, മീൻ തുടങ്ങി പന്ത്രണ്ടോളം നോൺ വെജ് വിഭവങ്ങൾ അടങ്ങിയ നാല് കിലോ ഭാരം വരുന്ന താലിയാണ് മത്സരത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. 55 ൽ അധികം ആളുകൾ ചേർന്നാണ് ഈ ഭക്ഷണ വിഭവം തയ്യാറാക്കിയതെന്നാണ് ഹോട്ടൽ ഉടമയായ അതുൽ വൈകർ പറയുന്നത്.

വിവിധ തരം പൊരിച്ച മീനുകൾ, ചിക്കൻ തന്തൂരി, ഡ്രൈ മട്ടൺ, ഗ്രേ മട്ടൺ, ചിക്കൻ മസാല, കൊഞ്ച് ബിരിയാണി എന്നിവയും താലി മീൽസിലെ വിഭവങ്ങളാണ് ഏകദേശം 2500 രൂപയാണ് ഈ താലി മീൽസിന്റെ വില. അൻപത്തിയഞ്ച് ആളുകൾ ചേർന്നാണ് ഈ പ്രത്യേക താലി തയ്യാറാക്കുന്നതെന്നും ഉടമ പറയുന്നു.

കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലകളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. ഈ സമയത്ത് കൂടുതൽ ആളുകളെ തന്റെ ഹോട്ടലിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകിയതെന്നാണ് അതുൽ പറയുന്നത്.

ബുള്ളറ്റ് താലി മീൽസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധാരാളം ആളുകൾ മത്സരത്തിൽ പങ്കെടുക്കാനായെത്തുന്നത്. തിരക്ക് കൂടുന്നെങ്കിലും സാമൂഹിക അകലം ഉൾപ്പെടെ കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് റസ്റ്റോറന്റ് ജീവനക്കാർ ഉറപ്പാക്കുന്നുണ്ട്. ദിവസേന 65 താലി വരെ വിറ്റു പോകുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

അഞ്ചു ബുള്ളറ്റുകളാണ് മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനമായി നൽകാൻ വേണ്ടി ഒരുക്കിയിരിക്കുന്നത്. സോലാപുർ സ്വദേശിയായ സോമന്ത് പവർ എന്ന യുവാവ് ഒരു മണിക്കൂറിനുള്ളിൽ താലി പാത്രം കാലിയാക്കി സമ്മാനം നേടിയെന്നും ഹോട്ടൽ ഉടമ അതുൽ വൈകർ അറിയിച്ചു.

Tags: Lifebulletroyal enfield
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies