ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ രാത്രിയിലെ കണ്ണുകളായി ബിൻ ലാദനെതിരെ ഓപ്പറേഷൻ നടത്തിയ കാഴ്ചാ ഉപകരണങ്ങൾ. അമേരിക്കയുടെ സീൽ എന്ന വിദഗ്ദ്ധരായ കമാന്റോ സംഘം ഉപയോഗിക്കുന്ന നൈറ്റ് വിഷൻ ബൈനോകുലറും കണ്ണടകളുമാണ് ഇനി ഇന്ത്യൻ സൈന്യവും ഉപയോഗിക്കുക. സി.ആർ.പി.എഫിനാണ് എൻ.വി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കണ്ണടകളെത്തിയിരിക്കുന്നത്.
യുദ്ധമുഖത്ത് ഏതു സമയത്തും ഇറങ്ങി നേരിടാൻ സൈനികർക്ക് കരുത്തുപകരുന്ന ആധുനിക സംവിധാനങ്ങളാണ് ഇന്ത്യൻ സേനയ്ക്ക് ലഭിക്കുന്നതെന്ന് സി.ആർ.പി.എഫ് അറിയിച്ചു. കിംഗ് ഓഫ് നൈറ്റ് വിഷൻ എന്ന പേരിലാണ് ആധുനിക ഗോഗിളുകൾ പേരെടുത്തത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫ് ഈ ഉപകരണങ്ങൾ പ്രദർശിപ്പിക്കും.
പുതിയ ഗോഗിളുകൾ 120 ഡിഗ്രിയിലെ എല്ലാ ദൃശ്യങ്ങളും എത്ര രാത്രിയിലും വ്യക്തമായി കാണാനാകും. സാധാരണ കണ്ണുകൊണ്ട് പകൽവെളിച്ചത്തിൽ കാണുന്നപോലെ വ്യക്തത തരുന്നതാണ് എൻ.വി.ജി ഗോഗിളുകൾ. ഭാരം തീരെ കുറഞ്ഞവയാണ്. ഹെൽമറ്റിനൊപ്പം ഘടിപ്പിക്കുന്ന ഇത്തരം സംവിധാനങ്ങൾ സൈനികർക്ക് കൂടുതൽ സൗകര്യപ്രദവുമാണ്.
Comments