ബർലിൻ: ജർമ്മൻ ലീഗായ ബുന്ദേസ്ലീഗയിൽ മുൻനിരക്കാർക്ക് ഇന്ന് പോരാട്ടം. രണ്ടാം സ്ഥാനത്തുള്ള ലീപ്‌സിഗും മൂന്നാം സ്ഥാനക്കാരായ ലെവർകൂസനും ഇന്നിറങ്ങും. സുപ്രധാന ടീമുകളെ അട്ടിമറിക്കുന്നത് ശീലമാക്കിയ യൂണിയൻ ബർലിനും ഇന്ന് മത്സരമുണ്ട്.
ആദ്യ മത്സരത്തിലാണ് യൂണിയൻ ബർലിൻ അഗസ്ബർഗിനെ നേരിടുന്നത്. ഡോട്ട്മുണ്ടിനേയും ലെവർകൂസനേയും അട്ടിമറിച്ചാണ് യൂണിയൻ ബർലിൻ കളത്തിലിറങ്ങുന്നത്.
ലെവർകൂസൻ വൂൾവ്‌സ്ബർഗിനെതിരെ ഇന്നിറങ്ങും. മൂന്നാം മത്സരത്തിൽ എസ്.സി.ഫ്രീബർഗ് സ്റ്റുട്ബർഗ്ഗിനെ നേരിടും. ലീപ്‌സിഗിന്റെ എതിരാളി മെയിൻസും അർമീനിയയുടെ എതിരാളി എൻ്ചാഷ് ഫ്രാങ്ക്ഫർട്ടുമാണ്.
Comments