ലഖ്‌നൗ: ഉത്തർപ്രദേശിനെ ആഗോള തലത്തിലെ ഏറ്റവും മികച്ച വ്യവസായ കേന്ദ്രമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്‌ട്ര നിലവാരമുള്ള വ്യവസായങ്ങളും സംരംഭങ്ങളും വളരാൻ പാകത്തിന് യുവാക്കൾക്ക് പരിശീലനം നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് സ്‌കിൽ ഡെവല്പ്പ്‌മെന്റ് വകുപ്പിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
സംസ്ഥാനത്തെ യുവാക്കൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും. അമേരിക്കയുമായി സഹകരിച്ചുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം പദ്ധതി വഴിയാണ് പരിശീലനം. യുവാക്കളെ ആത്മനിർഭരാക്കുകയാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ സംവിധാനത്തിൽ കോഴ്‌സ്ഇറ എന്ന അമേരിക്കൻ സാങ്കേതിക സഹായമാണ് ലഭ്യമാക്കുന്നത്. മികച്ച പരിശീലനം നേടിയ വ്യവസായ സംരംഭകരാണ് ഭാവിയിലെ ലക്ഷ്യം. നിലവിൽ അരലക്ഷം യുവാക്കളാണ് പേര് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 38 ലക്ഷം തൊഴിലാളികൾക്ക് കൊറോണ കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ പരിശീലനം നൽകിയെന്നും സംസ്ഥാന സർക്കാർ പ്രതിനിധി കപിൽ ദേവ് ചടങ്ങിൽ വ്യക്തമാക്കി.
















Comments