ചമേലി: ഉത്തരാഘണ്ടിലെ ഹിമപ്രളയത്തിന്റെ ശക്തിയിൽ അമ്പരന്ന് ഹിമാലയൻ സംസ്ഥാനം. മഞ്ഞുമലയിടിഞ്ഞും മഞ്ഞുരുകിയും ചമോലി നദിയിലൂടെ ജലം താഴ് വരയിലേക്ക് കുത്തിയൊലിച്ചെത്തിയത് സെക്കന്റുകൾക്കുള്ളിലെന്ന് സേനാംഗ ങ്ങൾ. ചമോലിയേയും മലാരിയേയും ബന്ധിപ്പിക്കുന്ന പാലവും വൈദ്യുത നിലയവും നിമിഷനേരം കൊണ്ടാണ് ഒലിച്ചുപോയത്. ഇന്തോ ടിബറ്റൻ സേനാംഗങ്ങളാണ് തുടക്കത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചത്.
ഐ.ടി.ബി.പിയുടെ പർവ്വതാരോഹകരായ പ്രത്യേക സംഘത്തെയാണ് ആദ്യം നിയോഗിച്ചത്. തുടർന്ന് 200 പേരെ ജോഷി മഠിലേക്കും സൈന്യം അതിവേഗം എത്തിച്ചു. തപോവൻ മേഖലയിലെ ഒരു വലിയ പ്രദേശത്തെ മഞ്ഞുമലയിടിഞ്ഞതിനാൽ തുടർച്ചയായ പ്രളയമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. താഴ്വരകളിലെ മുഴുവൻ ജനങ്ങളേയും മാറ്റാനാണ് നിർദ്ദേശം.
Comments