കാൻബറ: വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്.
ഓസ്‌ട്രേലിയയിലെ സർക്കാർ മുദ്രയോട് കൂടിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗരേഖയനുസരിച്ചാണ് പുറത്തിറക്കുക. ലോകത്തെ ഏതു രാജ്യത്തും യാത്രചെയ്യാനും വിസ കാര്യങ്ങൾക്ക് ഉപയോഗി ക്കാനും പാകത്തിലാണ് സർട്ടിഫിക്കറ്റുകളെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പറിയിച്ചു.
സൈബർ സുരക്ഷാ ദൃഷ്ടിയിലും കൃത്യതയുള്ള സർട്ടിഫിക്കറ്റാണ് നൽകുന്ന തെന്നും ഓസ്‌ട്രേലിയ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഓസ്‌ട്രേലിയയിൽ സൂക്ഷിക്കുന്ന രജിസ്റ്ററിലെ വിവരങ്ങളും വാക്‌സിനേഷൻ വിവരങ്ങളും സമഗ്രമാക്കിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ ജനതയ്‌ക്കും വാക്‌സിൻ നൽകാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
Comments