വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ച ദിവസം തന്നെ വിശ്വസ്തരിൽ നിന്നും തിരിച്ചടിയേറ്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് വേണ്ടി വാദിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനാ തത്വങ്ങളിൽ കുരുങ്ങി സംസാരിക്കുന്നതാണ് ട്രംപിന് വിനയായത്. സെനറ്റ് അംഗങ്ങളെ സ്വാധീനിക്കാൻ പറ്റുന്ന വാദം നിരത്താനാകാത്തതിന്റെ നിരാശ ട്രംപ് സ്വതസിദ്ധമായ ശൈലിയിൽ പ്രകടിപ്പിച്ചുവെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ പറയുന്നത്.
ട്രംപ് സത്യത്തിൽ അലറിവിളിക്കുകയായിരുന്നു. അദ്ദേഹം ഒട്ടും തൃപ്തനല്ല. ആദ്യ ദിവസം തന്നെ തനിക്കായി വാദിക്കാൻ വന്നവർ ഭരണഘടന തത്വങ്ങളിൽ പിടിച്ച് സംസാരിക്കാൻ ശ്രമിച്ചതിനെയാണ് ട്രംപ് വിമർശിച്ചത്. നിലവിൽ പ്രസിഡന്റ് പദവിയിലിരിക്കാത്ത ഒരാൾക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ നിലനിൽക്കില്ലെന്ന വാദം ഡിഫൻസ് അറ്റോർണിയായ ബ്രൂസ് കാസ്റ്റർ വേണ്ട വിധം മുന്നോട്ട് വെച്ചില്ലെന്ന രോഷമാണ് ട്രംപ് പ്രകടിപ്പിച്ചത്.
തീർത്തും ഭരണഘടനാപരമായ നടപടിയാണെന്ന വാദമാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്നത്. ഉപരിസഭ ഇംപീച്ച്‌മെന്റ് പ്രമേയം 44 നെതിരെ 56 വോട്ടുകൾക്കാണ് പാസ്സാക്കിയത്. സെനറ്റർമാരിലെ ആറുപേർ ഡെമോക്രാറ്റുകൾക്ക് അനകൂലമായിട്ടാണ് വോട്ട് ചെയ്തത്.
Comments