വാഷിംഗ്ടൺ: പെസഫിക് മേഖലയിലെ ചൈനയുടെ നീക്കത്തിന് തടയിടാൻ ജപ്പാനുമായി അമേരിക്കയുടെ നീക്കം വേഗത്തിലാകുന്നു. ജപ്പാൻ വിദേശ കാര്യമന്ത്രി തോഷിമിറ്റ്‌സുമായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തു. ക്വാഡ് സഖ്യം രൂപീകരിച്ച ശേഷം പുതിയ ഭരണകൂടത്തിന്റെ ആദ്യ ഇടപെടലാണ് പെസഫിക് മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.
ഇരുരാജ്യങ്ങളും ചൈന സെൻകാകു ദ്വീപസമൂഹത്തിൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ചെറുരാജ്യങ്ങളെ വരുതിയിലാക്കി ചൈനയുടെ ഇടത്താവളമാക്കാനുള്ള എല്ല ശ്രമങ്ങളും തടയാനാണ് നീക്കം. ജപ്പാന്റെ സമുദ്രമേഖല ലംഘിച്ചാണ് ചൈനയുടെ കോസ്റ്റ്ഗാർഡ് കപ്പലുകൾ സെൻകാകുവിലേക്ക് എത്തിയിരിക്കുന്നത്.
മാറ്റംവരുത്തിയ ചൈനീസ് പ്രതിരോധ നയത്തെ തുടർന്ന് നാവികസേനയ്‌ക്ക് തുല്യമായ ആയുധ ബലത്തോടെയാണ് ചൈനയുടെ തീരസംരക്ഷണ സേനയും സജ്ജമായിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയുൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ചിരി ക്കുകയാണ്.
















Comments