ന്യൂഡൽഹി: മതംമാറി സംവരണ സീറ്റുകൾ തട്ടുന്നതിനെതിരെ രവിശങ്കർ പ്രസാദ്. തെരഞ്ഞെടുപ്പിൽ അവശ സമൂഹങ്ങളെന്ന പേരിൽ മതംമാറിയെത്തുന്നവർ സംവരണ സീറ്റുകൾ കൈക്കലാക്കാൻ നോക്കുന്നത് തന്ത്രമാണെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് ചർച്ചയിലാണ് സംവരണകാര്യങ്ങളെപ്പറ്റി രവിശങ്കർ പ്രസാദ് നയം വ്യക്തമാക്കിയത്.
ക്രൈസ്ത-ഇസ്ലാമിക മതങ്ങളിലേക്ക് ദളിത സമുഹത്തെ പലവിധേന മതംമാറ്റുകയാണ്. ഇത്തരം ആളുകളെ ഉപയോഗിച്ച് തന്നെ സംവരണ സീറ്റുകൾ കയ്യിലാക്കുന്നതും വലിയഗൂഢാലോചന. അത്തരക്കാർക്ക് സംവരണ മണ്ഡലത്തിൽ സീറ്റ് നൽകാനാകില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അവശസമൂഹങ്ങൾക്കെന്നും സീറ്റുകൾക്ക് അവകാശമുണ്ട്. എന്നാൽ മതപരിവർത്തനത്തിന് വിധേയരായ ദളിതരെന്ന അവകാശവാദവുമായി വരുന്നവരെ അംഗീകരിക്കാനാകില്ലെന്നും സീറ്റ് നൽകില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സംവരണം മതപരിവർത്തനം പ്രോത്സാഹിപ്പിക്കാനുള്ളതല്ല. മറിച്ച് അവശതയനുഭവിക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. എന്നാൽ അവശ ദളിത സമൂഹത്തെ ക്രൈസ്തവ-ഇസ്ലാമിക മതപരിവർത്തനത്തിന് വിധേയരാക്കിയ ശേഷം സംവരണ മണ്ഡലത്തിൽ മത്സരിപ്പിക്കുക എന്ന കുതന്ത്രം ബി.ജെ.പി അനുവദിക്കില്ലെന്നും രവിശങ്കർ വ്യക്തമാക്കി.
















Comments