ബർലിൻ: ജർമ്മൻ ലീഗിൽ മുൻനിര ടീമുകൾ ഇന്ന് കളത്തിലിറങ്ങുന്നു. ആകെ ആറു മത്സരങ്ങളിലായി പന്ത്രണ്ട് ടീമുകളാണ് ഇറങ്ങുന്നത്. ലീഗിൽ രണ്ടാം സ്ഥാനക്കാരായ ലീപ്‌സിഗും ആറാം സ്ഥാനക്കാരായ ഡോട്ട്മുണ്ടും ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷം കളം നിറയും.
ആർ.ബി ലീപ്‌സിംഗ് അഗസ്ബർഗിനേയും ഡോട്ട്മുണ്ട് ഹോഫെൻഹെ യിമിനെയുമാണ് നേരിടുന്നത്. മറ്റ് മത്സരങ്ങളിൽ ലെവർകൂസെൻ മെയിൻസിനോടും വെർഡർ ഫ്രീബർഗിനോടും പോരാടും. അവശേഷിക്കുന്ന പോരാട്ടങ്ങൾ സ്റ്റുട്ട്ഗർട്ടിനെതിരെ ഹെർത്തയും യൂണിയൻ ബർലിനെതിരെ ഷാൽക്കയും കളിക്കളത്തിലറങ്ങും.
ലീഗ് പട്ടികയിൽ ബയേൺ, ലീപ്‌സിഗ്, വൂൾസ്ബർഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. നാലാമതായി എൻട്രാഷെറ്റ് ഫ്രാങ്ക്ഫർട്ടും അഞ്ചാം സ്ഥാനത്ത് ലെവർകൂസനുമാണുള്ളത്.
















Comments