ന്യൂഡൽഹി: ഡൽഹി പോലീസിന്റെ സംശയങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവി കൂടുതൽ കുരുക്കിലേക്ക് നീങ്ങും. ഐഎസ്‌ഐയുടെ ട്വിറ്റർ ഹാൻ്റലർ പീറ്റർ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദിയായ ഭജൻ സിംഗ് ഭീന്ദർ എന്ന ഇക്ബാൽ ചൗധരിയുമായി ഫെഡ്രിക്കിന് വളരെ അധികം അടുപ്പമുണ്ട്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ) കശ്മീർ ഖാലിസ്ഥാൻ വിഭാഗത്തിന്റെ മുഖമാണ് ഇക്ബാൽ.
കാർഷിക നിയമങ്ങളുടെ മറവിൽ നടന്ന രാജ്യവിരുദ്ധ ഗൂഢോലോചനയുടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. വിദേശികളും സ്വദേശികളുമായ ആയിരത്തിലധികം ആളുകൾ ഡൽഹി പോലീസിന്റെ റഡാറിലുണ്ട്. കേസിൽ ദിഷ രവി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി അഭിഭാഷക നികിത ജേക്കബ്, പൂനെ സ്വദേശി എഞ്ചിനീയർ ശാന്തനു എന്നിവർക്കെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ അബദ്ധത്തിൽ ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ ഫെഡ്രിക്കിന്റെ പേര് പരാമർശിച്ചിരുന്നു. വിവാദമായതോടെ ടൂൽകിറ്റ് നീക്കം ചെയ്യുകയായിരുന്നു. ഐഎസ്ഐ ട്വിറ്റർ ഹാൻറ്ലർ ഫെഡ്രിക് 2006 മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ദിഷ രവിയുടെ അറസ്റ്റിന് ശേഷം ഖാലിസ്ഥാൻ അനുകൂലിയായ പീറ്റർ ഫെഡ്രിക്കിന്റെ പങ്ക് ഡൽഹി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ദിഷ രവിയുടെ അറസ്റ്റിൽ പ്രിയങ്കാ വാദ്ര, രാഹുൽഗാന്ധി, ശശി തരൂർ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോബർട്ട് വാദ്രയും ദിഷയുടെ അറസ്റ്റിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
















Comments