ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്മാർട്ട് സിറ്റീസ് മിഷൻ നടപ്പിലാക്കുന്ന പരിപാലന അയൽക്കൂട്ട ചലഞ്ച്’ (‘Nurturing Neighbourhoods Challenge’) കൂട്ടായ്മയ്ക്കായി ഇരുപത്തിയഞ്ച് നഗരങ്ങളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ബെർണാഡ് വാൻ ലിയർ ഫൗണ്ടേഷനും (ബിവിഎൽഎഫ്), സാങ്കേതിക പങ്കാളിയായ ഡബ്ല്യുആർഐ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരങ്ങൾ സമർപ്പിച്ച പ്രാെജക്ടുകളാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്. പദ്ധതിക്ക് അപേക്ഷ നൽകിയ 63 നഗരങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സർക്കാരിന്റെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിൽ ശിശു സൗഹൃദ അയൽപക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 3 വർഷത്തെ സംരംഭമാണിത്. ഹെെദരാബാദ്, ഇൻഡോർ, ബംഗളൂരു, കോയമ്പത്തൂർ, തിരുപ്പൂർ, അഗർത്തല, റാഞ്ചി, ഉജ്ജെയ്ൻ തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് കാെച്ചിയും തിരുവനന്തപുരവും പട്ടികയിൽ ഇടം നേടിയത്.
300 ൽ അധികം പൈലറ്റ് പ്രാെജക്ടുകളാണ് ഈ നഗരങ്ങളിൽ നടപ്പാക്കുക. അഞ്ച് വയസ് വരെയുള്ള 12 ലക്ഷം കുട്ടികളുടെ ജീവിത നിലവാരത്തിൽ ഇത് മാറ്റമുണ്ടാക്കുമെന്ന് മിഷൻ ഡയറക്ടർ കുനാൽ കുമാർ പറഞ്ഞു.
തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും, പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, നിർദേശങ്ങളിൽ സമവായമുണ്ടാക്കുന്നതിനും, സാങ്കേതിക സഹായം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, പരീക്ഷണത്തിനുള്ള പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആറ് മാസം ലഭ്യമാക്കും.
Comments