ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാർഥ്.അദ്ദേഹത്തിന്റെ പ്രായംചൂണ്ടിക്കാട്ടിയാണ് സിദ്ധാർഥിന്റെ മോശമായ രീതിയിലുള്ള പരിഹാസം. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നവെന്നാണ് സിദ്ധാർഥിന്റെ പരിഹാസവാക്കുകൾ.
‘ഇ. ശ്രീധരൻ സാറ് ഏറെ ആവേശത്തോടെയാണ് ബി.ജെ.പിയിൽ ചേർന്നത്, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ തീരുമാനം കുറച്ച് നേരത്തെ ആയിപ്പോയോ എന്നാണ് എന്റെ സംശയം. 88 വയസ് ആയതല്ലേയുള്ളൂ. ഒരു 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ വിനീതമായ അഭിപ്രായം’ ഇതായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.
ഇ.ശ്രീധരനെ പരിഹസിച്ചതിൽ നിരവധിപേരാണ് സിദ്ധാർത്ഥിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.താൻ പപ്പുവിന്റെ മറ്റൊരു പതിപ്പാണോ എന്നാണ് ചിലർ സിദ്ധാർത്ഥിനെ പരിഹസിച്ചത്. താൻ ഇതേ പ്രായത്തിൽ തന്നെ ജീവിച്ചിരിക്കുമോ എന്ന് മറ്റു ചിലർ ചോദിക്കുന്നുണ്ട്.ഇക്കഴിഞ്ഞ ദിവസമാണ് ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ എറ്റവും യോഗ്യതയുള്ള ആളാണ് ഇ.ശ്രീധരനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രായത്തെ മറികടക്കുന്ന ചുറുചുറുക്കോടെ ജീവിക്കുന്ന വ്യക്തിത്വമാണ് ഇ.ശ്രീധരൻറേത്. അദ്ദേഹത്തിന്റെ ദിനചര്യകളും, ജീവിതരീതിയും സംബന്ധിച്ച എഴുതാത്ത മാദ്ധ്യമങ്ങളില്ല. അതുകൊണ്ടു തന്നെ ഇ.ശ്രീധരനെതിരെ ഇത്തരത്തിലുള്ള പരിഹാസമൊന്നും വിലപ്പോവില്ലെന്ന് ബിജെപി വ്യക്തമാക്കി.
Comments