രണ്ട് വിഭാഗക്കാര്‍ ഒരേ തരത്തില്‍ പൂജ ചെയ്യുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

രണ്ട് വിഭാഗക്കാര്‍ ഒരേ തരത്തില്‍ പൂജ ചെയ്യുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 07:38 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആചാര അനുഷ്ഠാനകലയാണ് തെയ്യം. അവയില്‍ ഏറ്റവും കൂടുതലായി കെട്ടിയാടുന്ന ഒന്നാണ് വേട്ടക്കൊരുമകന്‍. ഈ തെയ്യത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. വേട്ടക്കൊരു മകന്റെ ആരൂഡം എന്നു പറയുന്നത് ബാലുശ്ശേരി കോട്ട ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രമാണ്.  നിരവധി ചരിത്രങ്ങളും ഐതിഹ്യങ്ങളും നിലകൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിലേയ്‌ക്ക് എത്തുന്നതിന് കുറച്ചു മുന്‍പേ തന്നെ ബാലുശ്ശേരി കോട്ട കാണാം. കോട്ട കടന്നു ചെന്നാല്‍ മുന്നില്‍ തന്നെ മണ്ഡപവും കാണാം. അതും കഴിഞ്ഞു വേണം ക്ഷേത്രത്തിലേക്ക് പോകാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുഭാഗങ്ങളിലുമായി മണ്ണുകൊണ്ട് തീര്‍ത്ത മതിലുകള്‍ കാണാം.

വളരെ പ്രകൃതി സുന്ദരമായ ഒരു അന്തരീക്ഷമാണ് ഇവിടം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വേട്ടക്കൊരുമകന്‍ തന്നെയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ഉപപ്രതിഷ്ഠയായിട്ടാണ് വേട്ടയ്‌ക്കൊരുമകന്‍ ഉണ്ടാകാറുളളത്. ക്ഷേത്രത്തിനു ചുറ്റുമായി നിരവധി പഴയ കെട്ടിടങ്ങളും വളരെ വിശാലമായ സൗകര്യങ്ങളും മതില്‍ക്കെട്ടുകളും ക്ഷേത്രക്കുളവും ഉണ്ട്. പാശുപതാസ്ത്രം ലഭിക്കാന്‍ വേണ്ടി അര്‍ജ്ജുനന്‍ പരമശിവനെ തപസു ചെയ്തു. എന്നാല്‍ ഇത് നല്‍കുന്നതിനു മുന്‍പേ അര്‍ജ്ജുനനെ പരീക്ഷിക്കാനായി പരമശിവനും പാര്‍വ്വതിയും കാട്ടാളവേഷം ധരിച്ച് എത്തുകയും തങ്ങളുടെ പരീക്ഷണങ്ങളില്‍ വിജയിച്ച അര്‍ജുനന് പാശുപതാസ്ത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയം ശിവപാര്‍വ്വതിമാര്‍ക്കുണ്ടായ മകനാണ് വേട്ടക്കൊരുമകന്‍ എന്നാണ് ഐതിഹ്യം പറയുന്നത്. അയ്യപ്പനെയാണ് വേട്ടക്കൊരുമകനായി കണക്കാക്കുന്നത് എന്നൊരു ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്.

ശിവപാര്‍വ്വതിമാര്‍ കാട്ടാള വേഷം ധരിച്ച സമയത്ത് ഉണ്ടായ മകനായതിനാല്‍ വേട്ടക്കൊരുമകന്‍ വീരശൂര പരാക്രമിയും കാട്ടാളവര്‍ഗ്ഗത്തില്‍ പെട്ട സ്വഭാവരീതിയുള്ള വ്യക്തി ആയിരുന്നു. അതുകൊണ്ടു തന്നെ ദേവ ലോകത്തു നിന്നും വേട്ടയ്‌ക്കൊരുമകനെ പരമശിവന്‍ ഭൂമിയിലേയ്‌ക്ക് അയച്ചു. ബാലുശ്ശേരി കോട്ടയില്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കു വേണ്ടി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചു. തന്റെ ശക്തിയില്‍ നിന്നു തന്നെ ഉടലെടുത്ത ഒരാള്‍ അഭയം നല്‍കാനായി അവിടെ ഉണ്ടാകും എന്ന് ശിവഭഗവാന്‍ പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായത് എന്നാണ് ഐതിഹ്യം. അതുകൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ നമസ്‌കരിച്ച് വേട്ടയ്‌ക്കൊരുമകനെ തങ്ങളുടെ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടു വന്നു എന്നും ഒരു ഐതിഹ്യമുണ്ട്.

അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തില്‍ രണ്ടു തരത്തിലുളള പൂജാവിധികളാണ് ഉളളത്. ബ്രാഹ്മണര്‍ ചെയ്യുന്ന പൂജാവിധിയും കൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗക്കാരും ഒരുപോലെ തന്നെ പൂജകള്‍ ചെയ്യുന്നു. രണ്ടു വിഭാഗത്തേയും തുല്യ തരത്തിലുളള ശാന്തിക്കാരായാണ് ദേവസ്വം അനുവദിച്ചിട്ടുളളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടുത്തെ വഴിപാടായ ചതുശതം എന്നുപറയുന്ന വഴിപാട്. നാല് കൂട്ട് ചേര്‍ന്നാണ് ഈ പ്രസാദം തയ്യാറാക്കുന്നത്. ഇത് എങ്ങനെ വേണമെന്നും ഇതിനെ അളവും ഇവിടുത്തെ പഴയ ശിലകളില്‍ എഴുതി വെച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിയോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് വേട്ടക്കൊരുമകന്‍ ക്ഷേത്രം.

Tags: kozhikodebalussery
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്; അധികമായി ലഭിച്ചത് 80 കോടി രൂപ; മല ചവിട്ടിയത് 53 ലക്ഷം പേർ

Latest News

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies