തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെയാണ് രാഹുലെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാടിന്റെ പ്രധാനമന്ത്രിയെന്നാണ് രാഹുലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
കേരളത്തിലെ ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നു. നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ കേരളവും തയാറായിരിക്കുകയാണ്. ഇരു മുന്നണികളെയും ജനങ്ങൾക്ക് മടുത്തെന്നും 60 വർഷങ്ങളായി ഇരു മുന്നണികളും മലയാളികളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളാണ്. ഇവർക്ക് പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് എന്താണെന്നു തുറന്നു പറയണമെന്നും ആവശ്യപ്പെട്ടു.
Comments