ഇത് ഐശ്വര്യറായി തന്നെ… കാണുന്നവര്‍ നിസ്സംശയം പറയും. കാരണം അത്രയധികം സാമ്യതയുണ്ട് ഈ പെണ്‍കുട്ടിക്ക് ഐശ്വര്യറായിയുമായി. താരസുന്ദരിയുടെ ഒരു അപരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ചിത്രങ്ങള്‍ കണ്ടാല്‍ ഇത് ഐശ്വര്യ റായി അല്ലെന്ന് ആരും തന്നെ പറയില്ല.
ബോളിവുഡിലെ താര സുന്ദരിയായ ഐശ്വര്യറായിയെ അനുകരിച്ചും സാമ്യമുള്ളവരുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട് എന്നാല്‍ അവരില്‍ നിന്നെല്ലാം ഒരുപടി മുകളിലാണ് ഈ അപര. ഐശ്വര്യ റായിയായി സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ മനസ്സ് കീഴടക്കിയത് പാക്കിസ്താനില്‍ നിന്നുളള പതിനെട്ട് വയസ്സുള്ള ആമ്‌ന ഇറാനാണ്.
മോഡലായ ആമ്‌ന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളിലൂടെയാണ് വൈറലായത്. ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു. ഐശ്വര്യറായിയുടെ ഏറ്റവും വലിയ പ്രത്യേകത ആകര്‍ഷണമായ അവരുടെ കണ്ണുകൾ തന്നെ. താരത്തെ അനുകരിക്കുന്നവരും സാദൃശ്യമുള്ളവരും ഇതിനായി കൂടുതലായി ലെന്‍സ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇവിടെ ആമ്‌നയ്‌ക്ക് അതിന്റെ ആവശ്യമില്ല. വെള്ളാരം കണ്ണുകളാണ് ആമ്‌നയുടേത്. അതു തന്നെയാണ് ഏറ്റവും കൂടുതല്‍ സാമ്യം തോന്നിക്കുന്നതും.
സിനിമകളില്‍ ഐശ്വര്യറായ് ചെയ്ത വേഷങ്ങള്‍ വീണ്ടും അഭിനയിച്ചു കൊണ്ടാണ് ആമ്‌ന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രങ്ങള്‍ കണ്ടാല്‍ ഇത് ഐശ്വര്യറായി അല്ലെന്ന് ആരും തന്നെ പറയില്ല .. ഈ സാദൃശ്യമാണ് പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. ഐശ്വര്യറായിയുടെ കഥാപാത്രങ്ങളെ അനുകരിച്ചു നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതയായ അമൃതയും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
















Comments