ഭൂരിഭാഗം ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ 4ജി എന്ന ആശയം മുന്‍നിര്‍ത്തി ജിയോ ഫോണ്‍ വിപണിയില്‍ ഇറക്കി നേട്ടമുണ്ടാക്കിയ റിലയന്‍സ് ജിയോ ഗ്രൂപ്പ് പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നു. കുറഞ്ഞ വിലയില്‍ 4ജി കണക്ടിവിറ്റി പിന്തുണയുള്ള ഒരു ലാപ്ടോപ്പ് രാജ്യത്ത് ലോഞ്ച് ചെയ്യുക എന്നതാാണ് ജിയോയുടെ പുതിയ പദ്ധതി. ജിയോ ബുക്ക് എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ലാപ്ടോപ്പുകള് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പകരം ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, 2018 ല്‍ പ്രമുഖ അമേരിക്കന്‍ ചിപ്സെറ്റ് നിര്‍മാതാക്കളായ ക്വാല്‍കോമിലെ പ്രൊഡക്ട് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വല്‍ നൂണ്‍സ് ജിയോ റിലയന്‍സുമായി നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. ഈ വര്‍ഷം അവസാനം രാജ്യത്ത് ലോഞ്ച് ചെയ്യാന്‍ ഉദ്ദശിക്കുന്ന ലാപ്ടോപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. ലാപ്ടോപ്പിന്റെ അസംബ്ലിങ്ങ് മെയ് പകുതിയോടെ റിലയന്‍സ് ആരംഭിക്കും. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 665 എന്ന ലോ ബജറ്റ് പ്രൊസസറായിരിക്കും ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ബുക്കിന് കരുത്തേകുക.
വിന്‍ഡോസ് 10 നെ പിന്തുണയ്ക്കാത്ത പ്രോസസറുകളില്‍ ഒന്നാണ് സ്നാപ്ഡ്രാഗണ്‍ 665. ഉല്‍പ്പാദന ചിലവ് കുറയ്ക്കുന്നതിനായാണ് റിലയന്‍സ് ഇത് ഉപയോഗിക്കുന്നത്. ലാപ്ടോപ്പ് വികസിപ്പിക്കുന്നതിനായി സാംസങ്, ക്വാല്‍കോം എന്നിവയില്‍ നിന്നും ഇറക്കുമതി ചെയ്ത ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിടുന്ന റിലയന്‍സ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും ജിയോ ബുക്ക് പുറത്തിറക്കുക. കമ്പനിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് വ്യാപിക്കുന്നതിന്റെ ഭാഗം കൂടിയാണ് ജിയോബുക്കിന്റെ വരവ്. ജിയോബുക്കിന്റ ചില മോഡലുകള്‍ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Comments