'ഭാരത്‌ജെന്‍' അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മള്‍ട്ടി മോഡല്‍ ലാര്‍ജ് ലാംഗ്വേഡ് മോഡലാണ് ഭാരത് ജെന്‍. പ്രാദേശിക ഭാഷകളെ കേന്ദ്രീകരിച്ചുള്ള ചാറ്റ്‌ബോട്ടാണിത്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊന്ന് ഇതാദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 01:40 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഭാരത്‌ജെന്‍ ലോകത്തിന് മുമ്പില്‍ ഔപചാരികമായി അവതരിപ്പിച്ചത്. ഇതുവരെ രാജ്യം വികസിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ തീര്‍ത്തും തദ്ദേശീയമായ കൃത്രിമ ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത ചാറ്റ്‌ബോട്ടാണിത്. ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടിയെന്നും പറയാം.

ഭാരതസര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മള്‍ട്ടിമോഡല്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആണ് ഭാരത്‌ജെന്‍. എന്നാല്‍ പ്രാദേശിക ഭാഷകളെ ഫോക്കസ് ചെയ്തുള്ള സംവിധാനമാണെന്നതാണ് ശ്രദ്ധേയം. നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസിന് കീഴിലാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ടിഐഎച്ച് ഫൗണ്ടേഷനും ഐഐടി ബോംബെയും സഹകിച്ചാണ് പദ്ധതി നടപ്പാക്കിയത്.

22 ഇന്ത്യന്‍ ഭാഷകളില്‍ തടസമില്ലാത്ത എഐ സേവനങ്ങള്‍ നല്‍കാന്‍ ഭാരത് ജെന്നിന് സാധിക്കും. ടെക്സ്റ്റ്, ശബ്ദം, ഇമേജ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം.

ഭാരതത്തിന്റെ എഐ കുതിപ്പില്‍ സുപ്രധാന ഏടായി ഭാരത് ജെന്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ എല്‍എല്‍എമ്മുകള്‍ ഇംഗ്ലീഷ് ടെക്സ്റ്റിനായാണ് വികസിപ്പിക്കുന്നതും പരിശീലിപ്പിക്കപ്പെടുന്നതും. എന്നാല്‍ ഭാരതത്തിന്റെ ചാറ്റ് ജിപിടിക്ക് 22 ഭാഷകളിലാണ് പരിശീലനം ലഭിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊരു ബൃഹത്തായ എഐ പദ്ധതിയില്ല എന്നതാണ് വാസ്തവം.

വിപ്ലവാത്മകമായ കുതിപ്പാണ് എഐ ടെക്‌നോളജി വിവിധ മേഖലകളില്‍ സൃഷ്ടിക്കുന്നത്. ജനറേറ്റീവ് എഐയും പല രംഗങ്ങളെയും മാറ്റി മറിച്ചു. എന്നാല്‍ നൂറുകണക്കിന് ഭാഷകളും 1.4 ബില്യണ്‍ ജനങ്ങളുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഐയുടെ പ്രാദേശിക, ജനാധിപത്യവല്‍ക്കരണം അനിവാര്യമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കത്തവരിലേക്കും എഐയുടെ ഗുണങ്ങള്‍ എത്തണമെങ്കില്‍ പ്രാദേശിക ഭാഷകളില്‍ ട്രെയ്ന്‍ ചെയ്‌തെടുത്ത കുറ്റമറ്റ എഐ സങ്കേതങ്ങള്‍ വേണ്ടതുണ്ട്. അതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഭാരത്‌ജെന്‍.

വിവിധ ഭാഷകളിലെ പല തലങ്ങളിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനുള്ള ശേഷി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡാറ്റ സെറ്റുകള്‍, ഓപ്പണ്‍ സോഴ്‌സ് ഫ്രെയിംവര്‍ക്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഭാരത്‌ജെന്നിന്റെ മാത്രം സവിശേഷതയാണ്. എല്ലാ ഇന്ത്യക്കാരിലേക്കും എഐ എത്തിക്കുകയെന്ന കേന്ദ്ര പദ്ധതിയുടെ പ്രായോഗികവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കാര്യമുണ്ടെന്നാണ് വിപണിയും കരുതുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തോതില്‍ ഭാരത്‌ജെന്‍ ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.

Tags: ChatGPTAI Technologybharatgenllm
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies