വാഷിംഗ്ടൺ: അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമാധാന ശ്രമങ്ങൾക്കായി കരാർ ഒപ്പുവെച്ച അഫ്ഗാൻ ഭരണകൂടത്തിനോടാണ് ബൈഡന്റ നിർദ്ദേശം. സഖ്യസേനകൾ മേഖലയിൽ നിന്ന് പിന്മാറിയാൽ താലിബാൻ സൈന്യം ശക്തമാകുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയ്‌ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് സൈനികമായ വെല്ലുവിളികളെ ബൈഡൻ എടുത്തുപറഞ്ഞത്.
സ്പ്രിംഗ് ഒഫൻസ് എന്നാണ് ബൈഡൻ കത്തിൽ താലിബാൻ ഭീകരരുടെ അടുത്ത നീക്കത്തെ വിശേഷിപ്പിക്കുന്നത്. ശൈത്യകാലത്തിന് ശേഷം അമേരിക്കയുടെ സൈന്യം പൂർണ്ണമായും മേഖലവിടുന്നത് താലിബാൻ സൈനികമായി ഉപയോഗിക്കുമെന്ന് തന്നെയാണ് അമേരിക്ക കണക്കുകൂട്ടുന്നത്. 2001ൽ അഫ്ഗാനിൽ കനത്ത ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്കൻ സേന താലിബാനെ തകർത്ത് അധികാരത്തിൽ നിന്നും ഇറക്കിയത്. വേൾഡ് ട്രേഡ് സെന്റർ ബിൻ ലാദന്റെ അൽഖ്വയ്ദ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക അഫ്ഗാനിൽ വ്യോമാക്രമണത്തിലൂടെ ഭീകരരെ തുരത്താൻ തുടങ്ങിയത്.
കഴിഞ്ഞ ജനുവരിയിൽ അമേരിക്ക എടുത്ത സൈനിക പിന്മാറ്റ തീരുമാനം പുന:പ്പരിശോധിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറായ ശേഷം ആദ്യമായാണ് നേരിട്ടുള്ള പ്രസ്താവന ജോ ബൈഡൻ നടത്തിയത്. ഇനി അവശേഷിക്കുന്ന പതിനായിരത്തോളം വരുന്ന സഖ്യസേനാംഗങ്ങളെ മെയ്-1-ാം തീയതിയോടെയാണ് കരാർ പ്രകാരം പിൻവലിക്കേണ്ട അവസാന സമയം. ഒരു തീരുമാനവും താലിബാൻ പാലിക്കുന്നില്ല. നിരന്തരം ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് താലിബാൻ ചെയ്യുന്നത്. ഇതിനിടെ കരാർ അക്ഷരം പ്രതിപാലിച്ച് അഫ്ഗാൻ ഭരണകൂടം 5000 വരുന്ന താലിബാൻ ഭീകരരെ തടവിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
















Comments