സഖ്യസൈന്യം പിന്മാറിയാൽ താലിബാൻ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നൽകി ജോ ബൈഡൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഖ്യസൈന്യം പിന്മാറിയാൽ താലിബാൻ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നൽകി ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2021, 09:51 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമാധാന ശ്രമങ്ങൾക്കായി കരാർ ഒപ്പുവെച്ച അഫ്ഗാൻ ഭരണകൂടത്തിനോടാണ് ബൈഡന്റ നിർദ്ദേശം. സഖ്യസേനകൾ മേഖലയിൽ നിന്ന് പിന്മാറിയാൽ താലിബാൻ സൈന്യം ശക്തമാകുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയ്‌ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് സൈനികമായ വെല്ലുവിളികളെ ബൈഡൻ എടുത്തുപറഞ്ഞത്.

സ്പ്രിംഗ് ഒഫൻസ് എന്നാണ് ബൈഡൻ കത്തിൽ താലിബാൻ ഭീകരരുടെ അടുത്ത നീക്കത്തെ വിശേഷിപ്പിക്കുന്നത്. ശൈത്യകാലത്തിന് ശേഷം അമേരിക്കയുടെ സൈന്യം പൂർണ്ണമായും മേഖലവിടുന്നത് താലിബാൻ സൈനികമായി ഉപയോഗിക്കുമെന്ന് തന്നെയാണ് അമേരിക്ക കണക്കുകൂട്ടുന്നത്. 2001ൽ അഫ്ഗാനിൽ കനത്ത ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്കൻ സേന താലിബാനെ തകർത്ത് അധികാരത്തിൽ നിന്നും ഇറക്കിയത്. വേൾഡ് ട്രേഡ് സെന്റർ ബിൻ ലാദന്റെ അൽഖ്വയ്ദ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക അഫ്ഗാനിൽ വ്യോമാക്രമണത്തിലൂടെ ഭീകരരെ തുരത്താൻ തുടങ്ങിയത്.

കഴിഞ്ഞ ജനുവരിയിൽ അമേരിക്ക എടുത്ത സൈനിക പിന്മാറ്റ തീരുമാനം പുന:പ്പരിശോധിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറായ ശേഷം ആദ്യമായാണ് നേരിട്ടുള്ള പ്രസ്താവന ജോ ബൈഡൻ നടത്തിയത്. ഇനി അവശേഷിക്കുന്ന പതിനായിരത്തോളം വരുന്ന സഖ്യസേനാംഗങ്ങളെ മെയ്-1-ാം തീയതിയോടെയാണ് കരാർ പ്രകാരം പിൻവലിക്കേണ്ട അവസാന സമയം. ഒരു തീരുമാനവും താലിബാൻ പാലിക്കുന്നില്ല. നിരന്തരം ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് താലിബാൻ ചെയ്യുന്നത്. ഇതിനിടെ കരാർ അക്ഷരം പ്രതിപാലിച്ച് അഫ്ഗാൻ ഭരണകൂടം 5000 വരുന്ന താലിബാൻ ഭീകരരെ തടവിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

Tags: US-afghanTalibanus-BIDENus-taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies