ബീജിംഗ്: ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് ചട്ടം പുതുക്കിക്കൊണ്ടുള്ള ചൈനയുടെ നീക്കവും വിവാദത്തിൽ. എന്നാൽ തികച്ചും സുതാര്യവും ഭരണഘടനാ അനുസൃതമായ തുമാണ് തീരുമാനമെന്നാണ് ബീജിംഗ് ന്യായീകരണം. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ യാണ് ചൈനയുടെ നയം വിശദീകരിച്ചത്. 13-ാംമത് ചൈനീസ് പീപ്പിൾസ് കോൺഗ്രസ്സിലാണ് ഹോങ്കോംഗ് വിഷയം വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടത്. ദേശസ്‌നേഹികളാണ് ഹോങ്കോംഗിൽ പ്രതിനിധികളാ കേണ്ടതെന്ന കർശന തീരുമാനമാണ് ചൈന എടുത്തിരിക്കുന്നത്.
‘തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിഷ്‌ക്കരണം ഹോങ്കോംഗിന്റെ ഭരണഘടനയെ മാനിച്ചുകൊണ്ടാണ്. ദേശസ്‌നേഹികളായവരാണ് ഹോങ്കോംഗ് ഭരിക്കേണ്ടത്. ഒരു രാജ്യം രണ്ട് സംവിധാനം എന്നതു തന്നെയാണ് തുടരുക. എല്ലാ നടപടികളും ഭരണഘടനാ അനുസൃതമായിട്ടുമാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾ ഹോങ്കോംഗിന്റെ തെരഞ്ഞെടുപ്പ് രംഗത്തിനെ മികവുറ്റതാക്കും.’ വാംഗ് യീ വ്യക്തമാക്കി.
ഒരു വ്യക്തി താൻ ജീവിക്കുന്ന രാജ്യത്തെ സ്‌നേഹിക്കുന്നില്ലെന്നത് അംഗീകരി ക്കാനാവില്ല. അത്തരക്കാർക്ക് ഹോങ്കോംഗിനെ എങ്ങനെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാകുമെന്നും വാംഗ് യീ ചോദിച്ചു. ഹോങ്കോംഗ് ഒരു വലിയ കലാപത്തിൽ നിന്നും ശാന്തിയിലേക്ക് വന്നിരിക്കുകയാണ്. ഹോങ്കോംഗ് നിവാസികളുടെ എല്ലാ സംരക്ഷണവും ഭരണകൂടത്തിന്റെ ചുമതലയാണെന്നും വാംഗ് യീ വ്യക്തമാക്കി.
















Comments