ന്യൂഡൽഹി: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ താര പ്രചാരകനായി മിഥുൻ ചക്രബർത്തി തരംഗമാവുകയാണ്. കൊൽക്ക ത്തയടക്കമുള്ള പ്രധാനനഗരങ്ങളെ സ്വാധീനിച്ചുകൊണ്ടുള്ള മുൻ ബോളിവുഡ് സൂപ്പർതാരത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ തുടരുകയാണ്. മിഥുൻ ചക്രവർത്തിയുടെ സുരക്ഷയ്‌ക്കായി കേന്ദ്രസർക്കാർ വൈ-കാറ്റഗറി സുരക്ഷയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി തന്നെ ചിലർ ആക്രമിച്ചെന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തെ തൃണമൂൽ ആക്രമണങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ബി.ജെ.പി നേതാക്കളും തൃണമൂൽ വിട്ട നേതാക്കന്മാരും സംശയിക്കുന്നത്. ആക്രമണങ്ങളിലൂടെ മറ്റ് പാർട്ടികളുടെ പ്രചാരണത്തെ തടസ്സപ്പെടുന്ന തന്ത്രങ്ങൾ മമത ഇതിനുമുമ്പും പരീക്ഷിച്ചിട്ടു ണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുകയാണ്. ദരിദ്രജനവിഭാഗങ്ങൾക്കും സ്ത്രീസമൂഹത്തിനും അദ്ദേഹം നൽകുന്ന പിന്തുണയും നടത്തുന്ന ക്ഷേമപ്രവർത്തനവുമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകർഷിച്ചതെന്നാണ് മിഥുൻ ചക്രബർത്തി പറഞ്ഞത്. 70 വയസ്സുള്ള മിഥുൻ ചക്രബർത്തി തൃണമൂലിന്റെ രാജ്യസഭാംഗമായി രണ്ടുവർഷം പ്രവർത്തിച്ചിരുന്നു. 2016ൽ ശാരദാ പൊൻസി അഴിമതിയിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന്റെ പേരിൽ പ്രതിഷേധിച്ചാണ് മിഥുൻ ചക്രബർത്തി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചത്.
















Comments