പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വരണാധികാരിയായ പി വിജയകുമാറിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
ഒരു സെറ്റ് പത്രികയാണ് കോന്നിയിൽ സമർപ്പിച്ചത്. അടുത്ത ദിവസം രണ്ട് സെറ്റ് പത്രികകൾ കൂടി സമർപ്പിക്കുമെന്ന് അറിയിച്ചു. സുരേന്ദ്രൻ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ കോന്നിയിലുമാണ് സുരേന്ദ്രൻ പോരാട്ടത്തിനിറങ്ങുന്നത്.
കോന്നിയിൽ വളരെ വലിയ വിജയപ്രതീക്ഷ നൽകുന്നുവെന്ന് പത്രിക സമർപ്പിച്ച ശേഷം സുരേന്ദ്രൻ പ്രതികരിച്ചു. വികസനം വരാൻ എൻഡിഎ സർക്കാർ ജയിക്കണമെന്ന ബോധം ജനങ്ങളിൽ വന്നു. മഞ്ചേശ്വരവും കോന്നിയും ബിജെപി പിടിക്കും. ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Comments