ന്യൂഡൽഹി: ജമൈക്കയ്‌ക്കയിൽ കൊറോണ പ്രതിരോധ വാക്‌സിനെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യയ്‌ക്കും നന്ദി അറിയിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. കരീബിയൻ രാഷ്‌ട്രമായ ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച നടപടി അഭിനന്ദനാർഹമാണ്. അതിൽ പ്രധാനമന്ത്രിയ്‌ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് ക്രിസ് ഗെയ്ൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
‘ജമൈക്കയിലേക്ക് കൊറോണ വാക്‌സിൻ എത്തിച്ചതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വളരെ നന്ദിയുണ്ട് ഇന്ത്യ.. ഞാൻ നിങ്ങളെ കാണാൻ ഉടനെത്തും’ ക്രിസ് ഗെയിൽ പറഞ്ഞു. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമീഷന്റെ ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കമീഷനിലെത്തിയ ക്രിസ് ഗെയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ‘ദ യൂണിവേഴ്സൽ ബോസ്’ എന്നാണ് ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചത്. വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് ആസ്ട്രസെനക്ക വാക്‌സിനാണ് വെസ്റ്റ് ഇൻഡീസിന് ഇന്ത്യ കൈമാറിയത്.
വാക്‌സിൻ നൽകിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ആആന്ദ്രേ റസ്സലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ‘പ്രധാനമന്ത്രിയ്‌ക്കും ഇന്ത്യൻ ഹൈക്കമ്മീഷനും ഒരു വലിയ വലിയ വലിയ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ആവേശത്തിലാണ്. ലോകം സാധാരണ നിലയിലേക്ക് മടങ്ങിപ്പോകുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയും ജെമൈക്കയും ഇപ്പോൾ സഹോദര രാജ്യങ്ങളാണ്. ഞാൻ അതിനെ അഭിനന്ദിക്കുന്നു.’ ആന്ദ്രേ റസ്സൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
The Universe Boss!@henrygayle called on High Commissioner Shri R. Masakui at @hcikingston today.
He thanked #India for gifting the #COVID19 Vaccines to #Jamaica and shared how much he loves being in India.@hcikingston wishes Chris Gayle all the very best for @IPL 2021. pic.twitter.com/mTdleh6lxi
— India in Jamaica (@hcikingston) March 18, 2021
Comments