ന്യൂഡൽഹി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ കൊറോണ വാക്സിൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ബോളിവുഡ് താരം സോണി രാസ്ദാൻ. ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, 45 വയസിന് മുകളിൽ പ്രായമുള്ള അസുഖ ബാധിതർ തുടങ്ങിയവരാണ് നിലവിൽ വാക്സിൻ സ്വീകരിക്കുന്നത്. എന്നാൽ സിനിമാ മേഖലയിലുള്ളവരെ കൂടി കൊറോണ വാക്സിൻ മുകൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൊറോണ പിടിപെടാൻ വളരെ സാദ്ധ്യതയുള്ളവരാണ്. സിനിമയിൽ അഭനിയിക്കുന്ന താരങ്ങൾക്ക് അഭനിയിക്കുന്ന സമയത്ത് മാസ്ക് ധരിക്കാൻ സാദ്ധ്യമല്ല. എന്നിട്ടും അവരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും അവർ പറയുന്നു. താരങ്ങൾ വാക്സിനെടുക്കാൻ പാടില്ല എന്ന് പറയുന്നവർ സിനിമ കാണുന്നത് നിർത്തണമെന്ന് രാസ്ദാൻ കൂട്ടിച്ചേർത്തു.
വാക്സിൻ കുത്തിവെപ്പ് എല്ലാവർക്കും ലഭ്യമാക്കണമെന്ന് നടനും രചയിതാവുമായ സുഹേൽ സേതിന്റെ ട്വീറ്റിന് മറുപടിയായാണ് സോനി രാസ്ദാന്റെ അഭിപ്രായ പ്രകടനം. അഭിനയം അത്ര അത്യാവശ്യമുള്ള തൊഴിലൊന്നുമല്ലല്ലോ എന്ന് ചോദിച്ച ആളോട് വളരെ രൂക്ഷമായ ഭാഷയിൽ താരം മറുപടി നൽകുകയും ചെയ്തു. വാക്സിൻ എല്ലാവർക്കും ലഭ്യമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ചില ജോലിക്കാരെ മാത്രം തെരഞ്ഞെടുത്ത് വാക്സിൻ നൽകുന്നതെന്നാണ് സുഹേൽ സേട്ട് ട്വീറ്റ് ചെയ്തത്.
So many actors get COVID and are at huge risk when working. I mean we actually can’t wear masks. But no one seems to think they need to be able to take the vaccine yet 😒🙈🤷🏻♀️
— Soni Razdan (@Soni_Razdan) March 17, 2021
Comments