പട്യാല: ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ദേശീയ നേട്ടങ്ങളെ മറികടന്ന് കുതിച്ച ധനലക്ഷ്മിയ്‌ക്ക് മറുപടി നൽകി ഹിമാ ദാസ്. 200 മീറ്റർ ഓട്ടത്തിലാണ് ഹിമാദാസ് ധനലക്ഷ്മിയെ പിന്നിലാക്കി സ്വർണ്ണം നേടിയത്. ഹിമ 23.21 എന്ന സമയം കുറിച്ചപ്പോൾ 23.39 എന്ന സമയത്തിൽ ധനലക്ഷ്മിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മീറ്റിൽ പി.ടി. ഉഷയുടെ 1998ലെ റെക്കോർഡ് തകർത്ത ധനലക്ഷ്മി 100 മീറ്ററിലെ ഹീറ്റ്‌സിൽ അന്താരാഷ്‌ട്ര താരം ദ്യൂതി ചന്ദിനെ മറികടന്നിരുന്നു. 200 മീറ്റർ ഹീറ്റ്‌സിൽ ഹിമയ്‌ക്കൊപ്പം കുതിച്ച് മുന്നിലെത്തിയ ധനലക്ഷ്മി പക്ഷെ ഫൈനലിൽ ഹിമയുടെ അനുഭവ സമ്പത്തിന് മുന്നിൽ അടിപതറി. അന്താരാഷ്‌ട്രതലത്തിലെ അത്‌ലറ്റിക് മികവിൽ അസം ഹിമയെ ആദരിക്കുകയും പോലീസ് വകുപ്പിൽ ഡി.എസ്.പിയായി നിയമിക്കുകയും ചെയ്തിരുന്നു.
















Comments