സാധാരണയില്‍ നിന്നും വ്യത്യസ്തമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലുളള വീഡിയോകളെല്ലാം തന്നെ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടം കണ്ടെത്താറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഗര്‍ലാക് കടലിടുക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. മനുഷ്യര്‍ ഇണക്കി വളര്‍ത്തിയ ഒരു ജീവി ഒന്നുമല്ല എന്നിട്ടും മനുഷ്യരുടെ അടുത്ത് നല്ല അടുപ്പം കാണിക്കുന്ന ഒരു പെന്‍ഗ്വിന്‍ ആണ് വീഡിയോയിലെ ഹീറോ.
തിമിംഗലങ്ങളില്‍ നിന്നും രക്ഷനേടിയാണ് പെന്‍ഗ്വിന്‍ യാത്രക്കാരുടെ ബോട്ടില്‍ എത്തിയത്. ജെന്റു വിഭാഗത്തില്‍പ്പെട്ട പെന്‍ഗ്വിനെയും പിന്തുടര്‍ന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെയും കണ്ടതോടെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഇത് വൈറലായത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബോട്ടിന് ചുറ്റും പലവട്ടം നീന്തി രക്ഷപ്പെടാന്‍ പെന്‍ഗ്വിന്‍ ശ്രമിച്ചെങ്കിലും തിമിംഗലങ്ങള്‍ പെന്‍ഗ്വിനെ വിടാതെ പിന്തുടരുകയായിരുന്നു.
അതോടെ അവയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോഴാണ് യാത്രക്കാരുടെ അടുത്തേക്ക് പെന്‍ഗ്വിന്‍ എത്തുന്നത്. ആദ്യം ചാടി കയറാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് തന്നെ വീഴുകയായിരുന്നു. ശേഷം ഒന്നു കൂടി ചുറ്റി വന്ന ശേഷം ബോട്ടില്‍ കയറുകയായിരുന്നു. ഇത്തവണ വീഴാതെ കയറാന്‍ യാത്രക്കാരും സഹായിച്ചു. കുറച്ച് സമയം ഈ യാത്രക്കാരുടെ കൂടെ ആയിരുന്നു പെന്‍ഗ്വിന്‍. വളരെ അടുത്ത് പരിചയം ഉള്ളത് പോലെയാണ് പെന്‍ഗ്വിന്‍ ഇവരുടെ അടുത്ത് നില്‍ക്കുന്നത്. പിന്നീട് കുറച്ച് കഴിഞ്ഞ് വന്നത് പോലെ തന്നെ തിരികെ കടലിലേക്ക് ചാടി പോവുകയും ചെയ്തു.
















Comments