നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെക്കാളും രുചികരമാണ് കോളിഫ്‌ളവര്‍ കൊണ്ടുള്ള വിഭവങ്ങള്‍. മിക്ക ഹോട്ടലുകളിലും ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങളെക്കാളും മുന്‍പന്തിയിലാണ് കോളിഫ്‌ളവര്‍ വിഭവങ്ങള്‍. കോളിഫ്‌ളവര്‍ ഫ്രൈ, ഗോബി മഞ്ചൂരിയന്‍, കോളിഫ്‌ളവര്‍ മസാല തുടങ്ങിയവയെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടും അത്രയ്‌ക്ക് രുചികരമാണ് ഇവ ഓരോന്നും. കോളിഫ്‌ളവര്‍ ഫ്രൈ എത്ര കിട്ടിയാലും മതിവരില്ല ചിലര്‍ക്ക്, അവര്‍ അങ്ങിനെ കഴിച്ചു കൊണ്ടിരിക്കും. എന്നാല്‍ കഴിക്കുമ്പോള്‍ രുചി മാത്രം അറിഞ്ഞാല്‍ പോരാ നമ്മുടെ വയറു കൂടി അറിയണം. കാരണം കോളിഫ്‌ളവര്‍ അധികമായി വയറില്‍ എത്തി കഴിഞ്ഞാല്‍ പ്രശ്‌നമാണ് കാരണം ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്.
അതുകൊണ്ടു തന്നെ ഇവ വയറിനും കുടലുകള്‍ക്കും അസുഖം വരാന്‍ കാരണമാകുകയും ചെയ്യുന്നു. ബ്രോസികേസി കുടുംബത്തില്‍ പെടുന്ന ഒന്നാണ് കോളിഫ്‌ളവര്‍. ക്രൂസിഫെറസ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇത്തരം പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാന്‍ കഴിയുന്ന രസങ്ങളൊന്നും തന്നെ മനുഷ്യ ശരീരത്തില്‍ ഇല്ല. അതിനാല്‍ റാഫിനോസ് ദഹിക്കാതെ ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് എത്തുകയും ഇവിടെ നിന്നും ബാക്ടീരിയ അതിനെ പുളിപ്പിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ഗ്യാസ്ട്രബിളിനു കാരണമാകുന്നു.
കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന രാസവസ്തുക്കളും വയറിന് ഏറെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ദോഷങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഫോളേറ്റ്, വൈറ്റമിന്‍ കെ, ഫൈബര്‍ തുടങ്ങിയ പോഷക ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. അതുകൊണ്ട് തന്നെ ഇതിനെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കാതെ ആവശ്യത്തിനു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അമിതമാകുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കൂടാതെ വേവിക്കാതെ കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
Comments