കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മൂന്നാം ഘട്ട സന്ദർശനത്തിനെത്തുന്നു. ഇന്ന് മൂന്നിടത്താണ് കേന്ദ്രമന്ത്രിയുടെ പ്രചാരണം നടക്കുന്നത്. ജോയ്പൂർ, താൽദാംഗര, കാക്വാദ്വീപ് എന്നീ മണ്ഡലങ്ങളിലാണ് രാജ്‌നാഥ് സിംഗ് ഇന്ന് എത്തുന്നത്.
‘പശ്ചിമബംഗാളിൽ ഇന്ന് ഞാൻ വീണ്ടും എത്തിച്ചേരുകയാണ്. ജനങ്ങളെല്ലാം വലിയൊരു മാറ്റമാണ് ആഗ്രഹിക്കുന്നത് ജോയ്പൂർ, താൽദാംഗര, കാക്വാദ്വീപ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെത്താനാണ് പാർട്ടി നിർദ്ദേശം. കേന്ദ്രസർക്കാറിന്റെ പദ്ധതികളെല്ലാം തടഞ്ഞുവെച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ മമതാ ബാനർജിയുടെ ദുർഭരണത്തിന് അറുതിവരുത്തലാണ് ബി.ജെ.പി ലക്ഷ്യം.’ രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രചാരണത്തിന് എത്തിയിരുന്നു. എട്ടു ഘട്ടമായി തീരുമാനിച്ചിരിക്കുന്ന പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ശനിയാഴ്ചയാണ് നടക്കുന്നത്.
















Comments