ന്യൂഡൽഹി: സുനന്ദ പുഷ്കർ ആത്മഹത്യചെയ്യാൻ സാധ്യതയില്ലെന്ന് ശശിതരൂർ കോടതിയിൽ . നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് കുടുംബാംഗങ്ങളും മകനും പറഞ്ഞതായാണ് തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്‍വ കോടതിയിൽ അറിയിച്ചത്. സുനന്ദയുടെ മരണം ആകസ്മികമായി സംഭവിച്ചതാണെന്നും ഇതോടെ തരൂരിനെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
സാധ്യതയില്ലെന്ന് സുനന്ദയുടെ കുടുംബവും മകനും പറഞ്ഞതായി ഭർത്താവ് ശശി തരൂർ എംപി. തരൂരിനെതിരെ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇതോടെ പ്രസക്തിയില്ലാതായെന്നും പഹ്‍വ വാദിച്ചു. .
അവരുടെ മകനും ബന്ധുക്കളും പറയുന്നതും അവർ ശക്തയായ ഒരു സ്ത്രീ ആയിരുന്നു എന്നാണ്. അവർ ആത്മഹത്യ ചെയ്യില്ലെങ്കിൽ ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്നും പഹ്‍വ ചോദിച്ചു. അന്വേഷണത്തിലും ആതമഹത്യചെയ്തതായുള്ള തെളിവുകൾ കണ്ടെത്താനായില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് പറഞ്ഞതും ഏറെ ചർച്ചയായിരുന്നു.
ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്‌ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു. കേസ് വീണ്ടും ഏപ്രിൽ 9നു പരിഗണിക്കും
















Comments