സെല്‍ഫി എടുക്കുന്നത് ആളുകള്‍ക്ക് ഒരു ഹരമായി മാറിയിരിക്കുന്ന കാലമാണിത്. എവിടെയും എപ്പോഴും സെല്‍ഫി എടുക്കുക എന്നത് ഒരു ചടങ്ങായി മാറിയിരിക്കുന്നു. വിവാഹ വീടുകളില്‍ തുടങ്ങി മറ്റെന്തു ചടങ്ങുകള്‍ക്ക് ആയാലും സ്ഥലകാല ബോധമില്ലാതെ സെല്‍ഫി ഭ്രാന്തുമായി നടക്കുന്ന ആളുകളാണ് ഭൂരിഭാഗവും. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുളള സെല്‍ഫി വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനിടെ ആളുകള്‍ പല തരത്തിലുള്ള അപകടങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. മലമുകളില്‍ നിന്നും റെയില്‍ പാളത്തിനു മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ അപകടം സംഭവിച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്.
ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ മുടി കടിക്കുകയും ചവയ്‌ക്കുകയും ചെയ്യുന്ന ഒരു ഒട്ടകത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ യുവതിയുടെ മുടി കടിച്ചു മുറിക്കുന്ന താരം മറ്റാരുമല്ല ഒരു ഒട്ടകമാണ്. സെല്‍ഫി എടുക്കുന്നതിനു വേണ്ടിയാണ് ഈ യുവതി ഒട്ടകത്തിന്റെ കൂടിന് അടുത്തെത്തിയത്. പിന്നീട് ഒട്ടകത്തെയും കൂടെ കിട്ടുന്ന വിധത്തില്‍ ഒട്ടകത്തെ പിറകില്‍ ചേര്‍ത്താണ് യുവതി ഈ വീഡിയോ ചിത്രീകരിച്ചത്.
അതിനിടയിലാണ് രസകരവും അതിലേറെ അപകടകരവുമായ ഈ സംഭവം നടന്നത്. സെല്‍ഫിക്ക് പോസ് ചെയ്ത് യുവതിയുടെ പിറകില്‍ നിന്നും ഒട്ടകം മുടി കടിച്ചു വലിക്കുകയുമായിരുന്നു. വളരെ പെട്ടന്നാണ് രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തനിക്കുള്ള ഭക്ഷണം എന്തോ കൊണ്ടുവന്നു തന്നതാണ് എന്ന് കരുതിയത് കൊണ്ടോ അല്ലെങ്കില്‍ തന്നെ ആക്രമിക്കാന്‍ വരികയാണോ എന്ന ചിന്തയോ ആണ് ഇങ്ങനെ ഒട്ടകം ഇങ്ങനെ ചെയ്യാന്‍ കാരണമായത് എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
Comments