മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. ഇരുവരും ഒന്നിച്ചെത്തിയ ദ പ്രീസ്റ്റ് തീയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ജു ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. പ്രീസ്റ്റിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’ എന്ന് കുറിച്ചാണ് മഞ്ജു പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്.
ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഫോട്ടോകളാണ് മമ്മൂട്ടിയുടേതെന്നാണ് കമന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്തിയതെന്നാണ് കമന്റുകൾ.
പ്രീസ്റ്റിൽ സൂസൻ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. മാർച്ച് 11ന് തീയേറ്ററുകളിലെത്തിയ ചിത്രം ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Comments