ടോക്കിയോ : തെക്കൻ ചൈനാ കടലിൽ സഖ്യരാജ്യങ്ങളുടെ സൈനിക സന്നാഹം വർദ്ധിപ്പിച്ച് അമേരിക്കൻ നീക്കം. ചൈനയുടെ ഭീഷണിക്കെതിരെ ജപ്പാനേയും ഇന്തോനേഷ്യയേയും ആയുധ സജ്ജരാക്കിയാണ് അമേരിക്ക നേതൃത്വം നൽകുന്നത്. ജപ്പാന്റെ ദ്വീപ സമൂഹത്തിന് നേരെ വെല്ലുവിളി ഉയർത്തിയ ചൈന സമീപകാലത്ത് ഫില്ലിപ്പീൻസിനേയും ഇന്തോനേഷ്യയേയും ഭീഷണിപ്പെടുത്തി യതോടെയാണ് അമേരിക്ക സൈനിക നീക്കത്തിന് ആഹ്വാനം ചെയ്തത്.
‘ഫിലിപ്പീൻസ് തങ്ങളുടെ സഖ്യരാജ്യമാണ്. അവർക്കെതിരെയുള്ള എല്ലാ നീക്കവും തടയാനും സുരക്ഷഒരുക്കാനും തങ്ങൾക്ക് ബാദ്ധ്യതയുണ്ട്. ചൈന നടത്തുന്നത് സമുദ്രഭീകരതയാണ്. ഫിലിപ്പീൻസിലെ സ്പാർട്ട്‌ലി ദ്വീപ സമൂഹത്തെ വളഞ്ഞു സ്വന്തമാക്കാനുള്ള ചൈനയുടെ നീക്കത്തെ തടയും’ അമേരിക്കൻ സറ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിങ്കൻ ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ സൈനിക നീക്കത്തിന് പൂർണ്ണപിന്തുണയാണ് ജപ്പാൻ നൽകിയിരിക്കുന്നത്. ജപ്പാൻ ഫിലിപ്പീൻസ് പ്രതിരോധമന്ത്രിമാർ സമുദ്രമേഖലയിലെ പുതിയ സാഹചര്യം വിലയിരുത്തി. 200 ചൈനീസ് പടക്കപ്പലുകളാണ് ഫിലിപ്പീൻസ് ദ്വീപ സമൂഹങ്ങൾക്ക് ചുറ്റുമായും നിലയുറപ്പി ച്ചിരിക്കുന്നത്. 175 നോട്ടിക്കൽ മൈൽ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ജൂലിയാൻ ഫിലിപ്പ് പവിഴപ്പുറ്റ് ദ്വീപസമൂഹത്തിന് ചുറ്റുമായാണ് ചൈനയുടെ കപ്പലുകൾ തമ്പടിച്ചിരിക്കുന്നത്.
















Comments