കോട്ടയം: പാലാ നഗരസഭയിൽ സിപിഎം- കേരള കോൺഗ്രസ് എം അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെ ബിനു പുളിക്കക്കണ്ടത്തിനും കേരളാ കോൺഗ്രസിന്റെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേൽക്കുകയും ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി കൂടുന്നതിന്റെ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്.
കേരളാ കോൺഗ്രസ് എമ്മും ഇടതുപക്ഷവും ചേർന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്. ഇരു വിഭാഗങ്ങളും ഒരു മുന്നണിയുടെ ഭാഗമാകുന്നതിന് മുൻപ് തന്നെ പാലാ നഗരസഭയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നതിനെ ചൊല്ലി ചേരുന്നതിനെച്ചൊല്ലി ബിനുവും ബൈജുവുമായുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയതെന്നാണ് വിവരം.
സ്റ്റാൻഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്നം സി.പി.ഐ.എമ്മിന്റെ കൗൺസിലർ ഉന്നയിച്ചിരുന്നു. അതിനെ എതിർത്തുകൊണ്ട് കേരള കോൺഗ്രസിന്റെ നേതാക്കൾ രംഗത്തെത്തി. അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
Comments